മോമോസ് പ്രിയരേ, സൂക്ഷിക്കണേ.. 20 പേർക്ക് ഭക്ഷ്യവിഷബാധ

Published by
Janam Web Desk

ലക്നൗ: മോമോസ് കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. ​ഗ്രയിറ്റർ നോയിഡയിൽ 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മാഡം മോമോസ് എന്ന സ്ഥാപനം ആരോ​ഗ്യവകുപ്പ് പൂട്ടിച്ചു.

പ്രദേശത്തെ പേരുകേട്ട സ്റ്റാളിലാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മായം കലർന്ന മോമോസ് കഴിച്ച് രണ്ട് കുട്ടികളെ സമാന ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഛർദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടവരാണ് ചികിത്സ തേടിയത്. സംഭവത്തിൽ ഫുഡ് അസിസ്റ്റന്റ് കമ്മീഷണർ അർച്ചന ധീരൻ സംഭവത്തിൽ‌ നടപടി സ്വീകരിച്ചിട്ടുണ്ട്.

ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ സ്റ്റാൾ വീഴ്ച വരുത്തിയതായി ആരോ​ഗ്യ വകുപ്പ് കണ്ടെത്തി. ​ഗുണനിലവാര പരിശോധനയ്‌ക്കായി ചിക്കൻ, പനീർ‌ മോമോസുകളുടെ സാമ്പിളുകളും അധികൃതർ ശേഖരിച്ചിട്ടുണ്ട്.

Share
Leave a Comment