പിറന്നാൾ ആഘോഷിക്കാൻ ലക്ഷങ്ങൾ മുടക്കി ആഡംബര കപ്പലിൽ റൂം എടുത്തു; ഭയന്ന് ഉറക്കം പോലും നഷ്ടപ്പെട്ട് യുവതി; ദേഹം മുഴുവൻ കടിച്ച പാടുകളും
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

പിറന്നാൾ ആഘോഷിക്കാൻ ലക്ഷങ്ങൾ മുടക്കി ആഡംബര കപ്പലിൽ റൂം എടുത്തു; ഭയന്ന് ഉറക്കം പോലും നഷ്ടപ്പെട്ട് യുവതി; ദേഹം മുഴുവൻ കടിച്ച പാടുകളും

Janam Web Desk by Janam Web Desk
May 26, 2024, 05:47 pm IST
FacebookTwitterWhatsAppTelegram

അമ്മയുടെ പിറന്നാൾ ആഘോഷിക്കാൻ ആഢംബര കപ്പൽ ബുക്ക് ചെയ്ത യുവതിക്ക് നേരിടേണ്ടി വന്നത് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവം. മോണിക്ക റോബർട്ട്‌സൺ എന്ന ഓസ്‌ട്രേലിയൻ വനിത തന്റെ അമ്മയുടെ 70-ാം ജന്മദിനം ആഘോഷിക്കാൻ തിരഞ്ഞെടുത്തത് ഗ്രാൻഡ് ക്ലാസ് ക്രൂയിസ് കപ്പലായ പസഫിക് എൻകൗണ്ടറാണ്. വലിയ തുക കൊടുത്ത് ആഢംബര കപ്പലിൽ റൂം ബുക്ക് ചെയ്ത യുവതിയ്‌ക്കാകട്ടെ ലഭിച്ചത് ഡസൻ കണക്കിന് മൂട്ടകൾ വിഹരിക്കുന്ന കട്ടിൽ.

പസഫിക് എൻകൗണ്ടറിൽ താമസിച്ച ദിവസം ജീവിതത്തിൽ ഒരിക്കലും മറക്കില്ലെന്നും അവിടെയുണ്ടായ അനുഭവം ഒരു പേടി സ്വപ്നമായി തന്നെ വേട്ടയാടുമെന്നും മോണിക്ക റോബർട്ട്‌സൺ പറയുന്നു. മൂന്ന് ദിവസം മൂട്ടകളുള്ള മുറിയിലാണ് തനിക്ക് താമസിക്കേണ്ടി വന്നതെന്നും തന്റെയും അമ്മയുടെയും ശരീരം മുഴുവൻ മൂട്ട കടിയേറ്റ് പുണ്ണ് പോലെയായിട്ടും മുറി മാറ്റി നൽകാൻ ആഡംബര കപ്പലിന്റെ അധികൃതർ തയ്യാറായില്ലാ എന്നും യുവതി പറയുന്നു.

മോണിക്ക റോബർട്ട്‌സണിന്റെ വാക്കുകൾ ഇങ്ങനെ,

“പസഫിക് എൻകൗണ്ടറിൽ എനിക്ക് നൽകിയ മുറിയിൽ കയറിയപ്പോൾ മുതൽ എന്തോ ഒരു ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടായിരുന്നു. കുളിമുറിയിൽ കയറി കുളിച്ചു കൊണ്ടിരിക്കെ പുറത്തുകൂടെ എന്തോ ഇഴയുന്ന പോലെ തോന്നി. പിന്നീട് കട്ടിലിൽ കിടക്കുമ്പോൾ എന്തോ കടിക്കുന്നുണ്ടായിരുന്നു. കട്ടിലിൽ കൂടി എന്തൊക്കെയോ നടക്കുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഞങ്ങളുടെ മേലാകെ നീറാൻ തുടങ്ങി, പൊള്ളി കുമിളകൾ വരാൻ തുടങ്ങി. അസഹനീയമായ വേദന”.

“ഞാനും അമ്മയും കട്ടിലിൽ നിന്നും എഴുന്നേറ്റു. വിരിപ്പ് മാറ്റി നോക്കിയപ്പോൾ എന്തൊക്കെയോ പ്രാണികൾ. ഉടൻ തന്നെ കപ്പലിലെ ജീവനക്കാരെ വിളിച്ച് പറഞ്ഞു. അവർ വന്ന് നോക്കിയിട്ട് ഒന്നിനെയും കണ്ടില്ല എന്നും പറഞ്ഞ് മുറി മാറ്റി തന്നില്ല. പിന്നെയുള്ള മൂന്ന് ദിവസം ആ പ്രാണികളുടെ കടിയേറ്റാണ് ഞങ്ങൾ ആ മുറിയിൽ കഴിഞ്ഞത്. ഒന്ന് ഉറങ്ങാൻ പോലും സാധിച്ചില്ല. ഡോക്ടറെ കാണിക്കാനുള്ള പണം നൽകുമോ എന്ന് ചോദിച്ചപ്പോൾ തരില്ല എന്നായിരുന്നു അധികൃതരുടെ മറുപടി. ഡോക്ടറെ കാണിച്ചപ്പോൾ മൂട്ട കടിച്ചതാണെന്നും പറഞ്ഞു. “.

“നഷ്ട പരിഹാരം ആവശ്യപ്പെട്ടിട്ട് അവർ നൽകിയില്ല. മൂട്ട ഇല്ലായിരുന്നുവെന്നാണ് അവർ അവകാശപ്പെട്ടത്. എന്നാൽ അവയുടെ ഫോട്ടോ ഞാൻ എടുത്തിരുന്നു. അവസാനം പ്രശ്നം ആകുമെന്ന് കണ്ടപ്പോൾ $377 റീഫണ്ട് (31,314.83 രൂപ) നൽകാമെന്ന് അവർ പറഞ്ഞു. നഷ്ട പരിഹാരം ലഭിക്കുന്നതിന്റെയല്ല, ഇനി ആർക്കും ഇങ്ങനെ സംഭവിക്കരുത്. ഇത്തരം സംഭവങ്ങൾ തടയാൻ കർശനമായ നിയമങ്ങൾ ഉണ്ടാവണം”.

Tags: shipSUBpacific EncounterAussie woman
ShareTweetSendShare

More News from this section

ഗുരുപൂജക്കെതിരെ സിപിഎമ്മും എസ് എഫ് ഐയും; ഇനിയും ചടങ്ങ് നടത്തുമെന്ന് സ്‌കൂൾ അധികൃതർ

അച്ഛനില്ലാത്തപ്പോൾ അയാളുമായി അമ്മ സെക്സ് ചെയ്തു! അവിഹിതം കണ്ട മകനെ കെട്ടിത്തൂക്കുമെന്ന് അമ്മ

സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭാര്യയ്‌ക്കും മകനും വാഹനാപകടത്തിൽ പരിക്ക്

ആറുകോടിരൂപയുടെ സാധനങ്ങൾ വാങ്ങിയ ബില്ലിൽ ഒപ്പിട്ടു കൊടുക്കാൻ സമ്മർദ്ദമുണ്ടായി; പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയതിൽ ഗുരുതര ആരോപണവുമായി കുടുബം

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

ഇടുക്കിയില്‍ നാല് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

Latest News

പുഷ്പ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; കുട്ടികള്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്ക്

ഷൂട്ടിം​ഗിനിടെ അപകടം, നടൻ സാ​ഗർ സൂര്യക്ക് പരിക്ക്

യെമനിലെ സഹായികളുമായി സംസാരിച്ചു; നിമിഷപ്രിയക്കായി ഒരുകോടി രൂപ മോചനദ്രവ്യം നല്‍കുമെന്ന് ബോബി ചെമ്മണ്ണൂര്‍

ശബരിമലയിൽ നവഗ്രഹ പ്രതിഷ്ഠ; നട തുറന്നു, പ്രതിഷ്ഠ 13ന്

കണ്ണൂർ വിമാനത്താവളത്തിലും തളിപ്പറമ്പ് താലൂക്കിലും ഡ്രോണ്‍ നിരോധനം

അമിത് ഷായുടെ സന്ദര്‍ശനം; ഇന്നും നാളെയും തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies