ആലുവയിൽ 12-കാരിയെ കാണാതായി; സൂപ്പർ മാർക്കറ്റിൽ പോയ കുട്ടി തിരികെ വന്നില്ല

Published by
Janam Web Desk

കൊച്ചി: ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ കാണാതായി. ഞായറാഴ്ച വൈകിട്ട് നാലര മുതലാണ് 12 വയസുള്ള മകളെ കാണാതായതെന്ന് മാതാപിതാക്കൾ അറിയിച്ചു. ആലുവ എടയപ്പുറത്ത് നിന്നാണ് കുട്ടിയെ കാണാതായത്. സൂപ്പർ മാർക്കറ്റിൽ പോകാനായി വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി പിന്നീട് തിരിച്ചുവന്നില്ലെന്ന് വീട്ടുകാർ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു

Share
Leave a Comment