മഴ തുടരും; ഇടിമിന്നലിന് സാധ്യത; പ്രത്യേക മഴ മുന്നറിയിപ്പില്ലെന്ന് കാലാവസ്ഥ വകുപ്പ്

Published by
Janam Web Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. ഇന്ന് കേരളത്തിൽ പ്രത്യേക അലർട്ടുകൾ കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടില്ല.

എന്നാൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള- കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. ലക്ഷദീപ് തീരത്ത്‌ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Share
Leave a Comment