സ്വാതന്ത്ര്യ വീർ സവർക്കർ അവാർഡ് ഏറ്റുവാങ്ങി നടൻ രൺദീപ് ഹൂഡ . വീർ സവർക്കറുടെ 141-ാം ജന്മവാർഷികത്തിന് മുന്നോടിയായി, മുംബൈയിലാണ് അവാർഡ് ദാന ചടങ്ങ് നടന്നത് . സ്വാതന്ത്ര്യവീർ സവർക്കർ എന്ന ചിത്രത്തിൽ സവർക്കറെ അതുല്യമായി അവതരിപ്പിച്ചതിനാണ് രൺദീപ് ഹൂഡയ്‌ക്ക് പുരസ്കാരം നൽകിയത്.
സവർക്കറോടുള്ള ആദരവ് പ്രകടിപ്പിച്ചുകൊണ്ട് രൺദീപ് ഹൂഡ വൈകാരികമായ പ്രസംഗമാണ് നടത്തിയത് . സവർക്കറെ അവതരിപ്പിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നതായി രൺദീപ് ഹൂഡ പറഞ്ഞു . ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ സവർക്കറുടെ സ്വാധീനം ഉയർത്തിക്കാട്ടാനുള്ള ഒരു ദൈവിക അവസരമായാണ് താൻ ഇതിനെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സവർക്കറെക്കുറിച്ച് സിനിമ നിർമ്മിക്കാൻ ആലോചിച്ചപ്പോൾ, ആ വിപ്ലവകാരിയുടെ ജീവിതത്തെയും സംഭാവനകളെയും കുറിച്ച് തനിക്ക് കാര്യമായൊന്നും അറിയില്ലായിരുന്നു . വിപുലമായ വായനയ്‌ക്കും ഗവേഷണത്തിനും ശേഷമാണ് സവർക്കറുടെ അപാരമായ ത്യാഗവും സഹിഷ്ണുതയും തിരിച്ചറിഞ്ഞത്. അതാണ് ശരീരഭാരം കുറയ്‌ക്കാനും കഥാപാത്രത്തെ ആധികാരികമായി അവതരിപ്പിക്കാൻ ശാരീരികമായ ഒരു പരിവർത്തനത്തിന് വിധേയമാകാനും തന്നെ പ്രേരിപ്പിച്ചത് .എന്തുകൊണ്ടാണ് സവർക്കറുടെ ജീവിതവും ത്യാഗവും വ്യാപകമായി അംഗീകരിക്കപ്പെടാത്തത് . ഈ അനീതിബോധം സവർക്കറുടെ പ്രത്യയശാസ്ത്രവും സംഭാവനകളും സിനിമയിലൂടെ മുൻപന്തിയിലേക്ക് കൊണ്ടുവരുന്നത് ഉറപ്പാക്കാൻ പ്രചോദിപ്പിച്ചു. .
സവർക്കറുടെ കഥ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള രോഷത്തിലും ആഗ്രഹത്തിലും നിന്നാണ് സിനിമ നിർമ്മിക്കാനുള്ള പ്രേരണ ഉടലെടുത്തതെന്നും ഹൂഡ പറഞ്ഞു.