കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു. വേളകം തീക്കുനി സ്വദേശി മേഘ്ന(23) ആണ് മരിച്ചത്. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തിലെ താത്കാലിക ജീവനക്കാരിയാണ് മേഘ്ന.
മഞ്ഞപ്പിത്തം ബാധിച്ച് മൂന്നാഴ്ചയോളമായി ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സ. കോഴിക്കോട് ജില്ലയിൽ 5 ദിവസത്തിനകം 46 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്.