വ്യോമസേനയിൽ കമ്മിഷൻഡ് ഓഫീസർമാരെ തെരഞ്ഞെടുക്കുന്നതിനായി നടത്തുന്ന എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിന് (AFCAT-02/2024) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഫ്ലയിംഗ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ), ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഫ്ലയിംഗ് ബ്രാഞ്ചിലേക്കുള്ള എൻസിസി സ്പെഷ്യൽ എൻട്രിക്കും ഇതോടൊപ്പം അപേക്ഷിക്കാം. 304 ഒഴിവിലേക്കാണ് വിജ്ഞാപനം. 67 ഒഴിവ് വനികൾക്കാണ്. ബിരുദധാരികൾക്ക് അപേക്ഷിക്കാവുന്നതാണ്.
2025 ജൂലൈ ഒന്നിന് 20-24 വയസ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചിലേക്ക് 2025 ജൂലൈ ഒന്നിന് 20-26 വയസ്. അപേക്ഷകർ അവിവാഹിതരായിരിക്കണം. ട്രെയിനിംഗ് കാലത്തും വിവാഹം അനുവദിക്കില്ല. അപേക്ഷകർക്ക് നിർദ്ദിഷ്ട ശാരീരിക യോഗ്യതകളും ഉണ്ടായിരിക്കണം.
എൻസിസി, സ്പെഷ്യൽ എൻട്രികൾക്ക് അപേക്ഷിക്കുന്നവർക്ക് അപേക്ഷ ഫീസില്ല. മറ്റുള്ളവർ 550 രൂപയും ജിഎസ്ടിയും ഫീസ് ഇനത്തിലടയ്‌ക്കണം. കൂടുതൽ വിവരങ്ങൾക്ക് careerindianairforce.cdac.in, afcat.cdac.in എന്നീ വെസൈറ്റുകൾ സന്ദർശിക്കുക. മേയ് 30 ആണ് അവസാന തീയതി.