ന്യൂഡൽഹി : പാകിസ്താന്റെ സമ്പദ് വ്യവസ്ഥയുടെ ഇരട്ടിയിലേറെ ആസ്തിയുമായി രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷൻ . ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മാർച്ച് അവസാനത്തോടെ, എൽഐസിയുടെ എയുഎം വാർഷികാടിസ്ഥാനത്തിൽ 16.48 ശതമാനം വർധിച്ച് 51,21,887 കോടി രൂപയായി (616 ബില്യൺ ഡോളർ) . കഴിഞ്ഞ സാമ്പത്തിക വർഷം മാർച്ച് അവസാനത്തോടെ ഇത് 43,97,205 കോടി രൂപയായിരുന്നു.
നിലവിൽ പാകിസ്താന്റെ ജിഡിപിയുടെ ഇരട്ടിയാണ് ഇന്ത്യയുടെ എൽ ഐ സിയുടെ ആസ്തി . ഐഎംഎഫിന്റെ കണക്കനുസരിച്ച് പാകിസ്താന്റെ ജിഡിപി 338.24 ബില്യൺ ഡോളർ മാത്രമാണ്. ശ്രീലങ്കയുടെ ജിഡിപി 74.85 ബില്യൺ ഡോളറാണ്. നേപ്പാളിന്റെ ജിഡിപി ഇതിലും കുറവാണ്, 44.18 ബില്യൺ ഡോളർ.ഇവ മൂന്നും ചേർത്താലും 457.27 ബില്യൺ ഡോളർ മാത്രമാണ് ലഭിക്കുന്നത്. അതേസമയം എൽഐസിയുടെ എയുഎം 616 ബില്യൺ ഡോളറാണ്. മാസങ്ങൾക്ക് മുമ്പ്, എൽഐസിയുടെ ഫണ്ടിന്റെ വളർച്ച കണ്ട് രാജ്യത്തിന്റെ നരേന്ദ്ര മോദിയും പ്രശംസിച്ചിരുന്നു.
ലോകമെമ്പാടുമുള്ള ആഗോള പ്രതിസന്ധിക്കിടയിലും ഇന്ത്യ ഒരു സാമ്പത്തിക സൂപ്പർ പവറായി ഉയർന്നുവരുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത് . 2024 സാമ്പത്തിക വർഷത്തിൽ എൽഐസി 40,676 കോടി രൂപ ലാഭം നേടി. മൊത്തം പ്രീമിയം വരുമാനം 4,75,070 കോടി രൂപയാണ്. സാമ്പത്തിക വർഷത്തിൽ, പങ്കാളികളായ പോളിസി ഉടമകൾക്ക് 52,955.87 കോടി രൂപയുടെ ബോണസ് വിതരണം ചെയ്തു . ഓഹരി വിപണിയിൽ എൽഐസിയുടെ വിപണി മൂലധനം 6.46 ലക്ഷം കോടി രൂപയാണ്, രാജ്യത്തെ ഏറ്റവും വലിയ ഏഴാമത്തെ സർക്കാർ കമ്പനിയായി അത് തുടരുകയാണ് . കഴിഞ്ഞ 6 മാസത്തിനിടെ കമ്പനിയുടെ ഓഹരികളിൽ 52 ശതമാനം വർധനയുണ്ടായി. എൽഐസിയുടെ 96.5 ശതമാനം ഓഹരികൾ സർക്കാരിന്റേതാണ് .