തൃശൂർ: പേരാമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ സ്ത്രീ പ്രസവിച്ചു. മലപ്പുറം സ്വദേശിനിയാണ് ബസിൽ പ്രസവിച്ചത്. അമ്മയെയും കുഞ്ഞിനെയും അമല ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
പേരാമംഗലം പൊലീസ് സ്റ്റേഷൻ പരിസരത്ത് എത്തുമ്പോഴാണ് ഗർഭിണിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടർന്ന് ബസ് അമല ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും പ്രസവം നടന്നു.















