ആപ്പിന് കോൺഗ്രസുമായുള്ളത് സ്ഥിര ദാമ്പത്യമല്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രരിവാൾ. ഞങ്ങളുടെ ലക്ഷ്യം ബിജെപിയെയും ഇപ്പോഴുള്ള ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യത്തെയും ഗുണ്ടാരാജിനെയും തകർക്കുകയാണ് ലക്ഷ്യം. ഇന്ത്യ ടുഡേയുടെ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു പരാമർശം.
രാജ്യത്തെ രക്ഷിക്കുകയാണ് പ്രാധാന്യം. എപ്പോഴൊക്കെ ബിജെപിക്കെതിരെ ഒരുമിക്കണണോ അപ്പോഴൊക്കെ ആപ്പും കോൺഗ്രസും ഒരുമിച്ച് നിൽക്കും. പഞ്ചാബിൽ ഒരു തരിമ്പ് പോലും ബിജെപിക്ക് പിടിച്ച് നിൽക്കാനാകില്ല. ഞാൻ തിരിച്ച് ജയിലിൽ പോകുന്നത് ഒരു വിഷയമല്ല. ഈ രാജ്യത്തിന്റെ ഭാവി അപകടത്തിലാണ്. അവർക്ക് ഇഷ്ടമുള്ള കാലത്തോളം എന്നെ അവർക്ക് ജയിലിൽ ഇടാം. ഞാനൊരിക്കലും പതറില്ല.
ബിജെപി പറയുന്നതുകാെണ്ടൊന്നും മുഖ്യമന്ത്രി പദവി രാജിവയ്‌ക്കില്ല. അങ്ങനൊരു ചോദ്യമേ അവശേഷിക്കുന്നില്ല. എന്റെ നിലപാടിൽ ഞാൻ ഉറച്ചുനിൽക്കുന്നു. വീണ്ടും നരേന്ദ്രമോദി വിജയിച്ചാൽ യോഗി ആദിത്യനാഥിന്റെ ഭാവി തുലാസിലായിരിത്തും.–കെജ്രിവാൾ പറഞ്ഞു.















