പ്രഭാസ് പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം കൽക്കിയുടെ ട്രെയിലർ ഉടൻ. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് വ്യത്യസ്ത വേഷത്തിലെത്തുന്ന കൽക്കി 2892 എഡി. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ദൃശ്യ വിസ്മയം കാണാനായി ഏറെ പ്രതീക്ഷയിലാണ് ആരാധകർ. ജൂൺ ആദ്യവാരമായിരിക്കും ട്രെയിലർ റിലീസ് ചെയ്യുകയെന്നാണ് പുറത്തുവരുന്ന വിവരം.
പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിയാക്കുന്ന ട്രെയിലറാണ് വരാനിരിക്കുന്നതെന്നും ട്രെയിലറിന്റെ അവസാനഘട്ട ജോലികൾ നടക്കുകയാണെന്നും അണിയറപ്രവർത്തകർ പറഞ്ഞു. സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രമാണിത്. അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ എന്നിവരുൾപ്പെടെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുകളും സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രെയിലർ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. ജൂൺ 27-നാണ് സസ്പെൻസുകൾ വെളിപ്പെടുത്തിക്കൊണ്ട് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യൻ മിത്തോളജി ആസ്പദമാക്കിയുള്ളതാണ്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വനി ദത്താണ് ചിത്രം നിർമിക്കുന്നത്.















