ടി20 ലോകകപ്പ് ടീമിൽ ഉൾപ്പെട്ടതിന് പിന്നാലെ ആദ്യ പ്രതികരണവുമായി രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ. ടി20 ലോകകപ്പ് സ്ക്വാഡിൽ രണ്ടാം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ടി20 ലോകകപ്പ് സെലക്ഷനെക്കുറിച്ച് സഞ്ജു മനസ് തുറന്നത്. രാജസ്ഥാൻ നായകൻ ഐപിഎൽ സീസണുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് ഇക്കഴിഞ്ഞ സീസണിലായിരുന്നു. 48 ശരാശരിയിൽ 531 റൺസ് നേടിയ താരത്തിന്റെ സ്ട്രൈക് റേറ്റ് 153 ആണ്. ആദ്യമായി 500 റൺസ് പിന്നിട്ടതും ഇതേ സീസണിലായിരുന്നു. രാജസ്ഥാനായി ഏറ്റവും അധികം വിജയങ്ങൾ നേടുന്ന നായകനെന്ന റെക്കോർഡും സ്വന്തമാക്കി.
‘ലോകകപ്പ് സെലക്ഷൻ വളരെ വൈകാരികമായ ഒന്നാണ്. സത്യം പറഞ്ഞാൽ എനിക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്നില്ല. ഞാൻ സെലക്ഷന് ഒട്ടും അടുത്തായിരുന്നില്ല. എനിക്ക് അവിടെയെത്താൻ ഐപിഎല്ലിൽ എന്തെങ്കിലും സ്പെഷ്യലായി ചെയ്യണമെന്ന് അറിയാമായിരുന്നു. അക്കാര്യം മനസിലാക്കി ഞാൻ ഒരു തീരുമാനമെടുത്തു. ഫോൺ ഉപയോഗിക്കാൻ പാടില്ലെന്ന്. എന്റെ ഫോൺ മൂന്നുമാസത്തോളമായി ഓഫാണ്. എന്റെ എല്ലാ ഫോക്കസും എന്റെ ഗെയിന്‍ നൽകണമായിരുന്നു.”
‘ടീമിന് വേണ്ടി മികച്ച പ്രകടനം നടത്താനും വിജയങ്ങൾ നേടാനും പൂർണമായ സമർപ്പണം വേണം. അതുണ്ടായാൽ മാത്രമേ ലോകകപ്പ് ടീമിൽ ഇടംപിടിക്കാനാവൂമായിരുന്നുള്ളു.ലോകത്തെ ഏറ്റവും മികച്ച ടി20 ടീമിൽ ഉൾപ്പെടുക അതും ലോകകപ്പ് സ്ക്വാഡിൽ എന്നത് ഏറെ പ്രത്യേകതയുള്ള കാര്യമാണ്.—- സഞ്ജു പറഞ്ഞു.
Sanju Samson “World Cup Selection was a very emotional one, it was something which I didn’t expect. I knew I was not very close to being selected. And I knew I needed to do something really special in this IPL to get there.”
— Sanju Samson Fans Page (@SanjuSamsonFP) May 29, 2024