കോഴിക്കോട്: കനത്ത മഴയിൽ കല്ലത്താൻകടവിലെ ഫ്‌ളാറ്റിന്റെ സീലിംഗ് വീണ്ടും തകർന്നു വീണു. ഏഴാം നിലയിലുള്ള ഫ്‌ളാറ്റിന്റെ സീലിംഗാണ് തകർന്നു വീണത്. ഫ്‌ളാറ്റിൽ ആളില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. ഇന്ന് ഉച്ചയ്‌ക്കാണ് സംഭവം.
കോർപ്പറേഷൻ നിർമിച്ചു നൽകിയ ഫ്‌ളാറ്റിലെ സീലിംഗാണ് അടർന്നു വീണത്. മഴ കനത്തതോടെ സീലിംഗ് ഏത് നിമിഷവും നിലംപതിക്കാവുന്ന നിലയിലവായിരുന്നു. ഫ്‌ളാറ്റുകളുടെ ദുരവസ്ഥ കോഴിക്കോട് മേയർ ഉൾപ്പെടെയുള്ളവരെ അറിയിച്ചിരുന്നുവെങ്കിലും നടപടികൾ സ്വീകരിച്ചില്ലെന്ന് ഫ്‌ളാറ്റിലെ താമസക്കാർ ആരോപിച്ചു. വിഷയത്തിൽ അധികൃതർ ശ്വാശ്വത പരിഹാരം കാണണമെന്നും അല്ലെങ്കിൽ ഇനിയും അപകടങ്ങൾ ഉണ്ടാകുമെന്നും താമസക്കാർ പറഞ്ഞു
അതേസമയം ഇന്ന് ഏഴ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. വരും ദിവസങ്ങളിലും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിൽ അമ്പലപ്പുഴയിലെ വീടിന്റെ മുൻഭാഗം തകർന്നും അപകടമുണ്ടായി. തലനാരിഴ്‌ക്കാണ് കുടുംബാംഗങ്ങൾ രക്ഷപ്പെട്ടത്.















