ന്യൂഡൽഹി: പ്രതിരോധ മേഖലയിൽ വീണ്ടും നേട്ടങ്ങൾ കൊയ്ത് ഭാരതം. ആന്റി-റേഡിയേഷൻ മിസൈലായ രുദ്രം-IIവിന്റെ പരീക്ഷണ വിക്ഷേപണം ഡിആർഡിഒ വിജയകരമായി പൂർത്തീകരിച്ചു. സുഖോയ്-30MK-I യുദ്ധവിമാനത്തിൽ നിന്നും ഒഡീഷ തീരത്ത് വച്ചാണ് മിസൈൽ പരീക്ഷണം യാഥാർത്ഥ്യമായത്. ഇതോടെ എല്ലാ പരീക്ഷണ വിക്ഷേപണങ്ങളും രുദ്രം-2 പൂർത്തിയാക്കി.
The @DRDO_India has successfully flight tested the RudraM-II Air-to-Surface missile from Su-30 MK-I platform of Indian Air Force (IAF), off the coast of Odisha.
Raksha Mantri Shri @rajnathsingh congratulated DRDO, IAF and industry on the successful test flight of RudraM-II from… pic.twitter.com/DtgcZF4CXi
— रक्षा मंत्री कार्यालय/ RMO India (@DefenceMinIndia) May 29, 2024
ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യത്തെ ആന്റി റേഡിയേഷൻ മിസൈലാണ് രുദ്രം. ശത്രുവിന്റെ റഡാർ കണ്ടെത്തി തകർക്കുമെന്നതാണ് രുദ്രത്തിന്റെ സവിശേഷത. ഇന്ത്യൻ യുദ്ധവിമാനങ്ങളുടെ നട്ടെല്ലായ Su-30MK-I മുഖേന നാല് വർഷം മുൻപ് രുദ്രം മിസൈലിന്റെ mark-1 പതിപ്പ് വികസിപ്പിക്കുകയും പരീക്ഷണ വിക്ഷേപണം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഏറ്റവും പുതിയ രൂപമാണ് രുദ്രം-II. 100 കിലോമീറ്റർ അകലെ ലക്ഷ്യസ്ഥാനം കണ്ടെത്തി നശിപ്പിക്കുന്ന മിസൈൽ സംവിധാനമാണിത്.
നിലവിൽ ഇന്ത്യ ഉപയോഗിക്കുന്നത് റഷ്യയുടെ ആന്റി-റേഡിയേഷൻ മിസൈലായ Kh-31 ആണ്. ഇനിമുതൽ രുദ്രം മിസൈലുകൾക്ക് Kh-31നുള്ള മികച്ച ബദലാകാൻ സാധിക്കും. രുദ്രംIIന്റെ പരീക്ഷണം വിജയകരാമയതിന് പിന്നാലെ രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരുന്നു. പ്രതിരോധ രംഗത്ത് ഇന്ത്യ ആത്മനിർഭരമാകാൻ സുപ്രധാന പങ്കുവഹിക്കുന്ന ഡിആർഡിഒയേയും ഇന്ത്യൻ വ്യോമസേനയേയും കേന്ദ്രമന്ത്രി പ്രശംസിച്ചു. ഇന്ത്യൻ സായുധസേനയുടെ കരുത്ത് ഇരട്ടിയാക്കാൻ രുദ്രം മിസൈൽ സംവിധാനം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
100 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ സ്ഥിതിചെയ്യുന്ന ശത്രുവിന്റെ റഡാർ സംവിധാനം കണ്ടെത്തി തകർക്കുന്ന രുദ്രത്തിന്, ശത്രുവിന്റെ റഡാർ പ്രവർത്തിക്കാതിരിക്കുന്ന സമയത്തും കണ്ടെത്തി നശിപ്പിക്കാൻ കഴിയും. എല്ലാവിധ റേഡിയോ തരംഗങ്ങളും സിഗ്നലുകളും തിരിച്ചറിയാൻ കെൽപ്പുള്ളവയാണ് രുദ്രം മിസൈലുകൾ. ആന്തരിക മാർഗനിർദേശ സംവിധാനം ഉപയോഗിച്ചാണ് ഇവ പ്രവർത്തിക്കുന്നത്.
രുദ്രം-1
രുദ്രം മിസൈലിന്റെ ആദ്യ പതിപ്പ് 2020ലാണ് പരീക്ഷിച്ചത്. ഒഡീഷയുടെ കിഴക്കൻ തീരത്ത് നിന്നും സുഖോയ് യുദ്ധവിമാനത്തിലൂടെ ആദ്യ പതിപ്പിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ഒരു കിലോമീറ്റർ മുതൽ 15 കിലോ മീറ്റർ വരെ ആൾട്ടിറ്റ്യൂഡിൽ രുദ്രം തൊടുത്തുവിടാം. 100-150 കിലോ മീറ്റർ ദൂരപരിധിയിലേക്ക് വരെ സഞ്ചരിച്ചെത്താൻ മിസൈലിന് സാധിക്കും.