സൂചിമുനയുടെ കൃത്യത; ശത്രുവിനെ മാളത്തിൽ ചെന്ന് നശിപ്പിക്കും; റഡാറുകളെ നിഷ്പ്രഭമാക്കും; വ്യോമസേനയുടെ ആവനാഴിയിലേക്ക് രുദ്രം 2
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൂചിമുനയുടെ കൃത്യത; ശത്രുവിനെ മാളത്തിൽ ചെന്ന് നശിപ്പിക്കും; റഡാറുകളെ നിഷ്പ്രഭമാക്കും; വ്യോമസേനയുടെ ആവനാഴിയിലേക്ക് രുദ്രം 2

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2024, 08:10 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രതിരോധ മേഖലയിൽ വീണ്ടും നേട്ടങ്ങൾ കൊയ്ത് ഭാരതം. ആന്റി-റേഡിയേഷൻ മിസൈലായ രുദ്രം-IIവിന്റെ പരീക്ഷണ വിക്ഷേപണം ഡിആർഡിഒ വിജയകരമായി പൂർത്തീകരിച്ചു. സുഖോയ്-30MK-I യുദ്ധവിമാനത്തിൽ നിന്നും ഒഡീഷ തീരത്ത് വച്ചാണ് മിസൈൽ പരീക്ഷണം യാഥാർത്ഥ്യമായത്. ഇതോടെ എല്ലാ പരീക്ഷണ വിക്ഷേപണങ്ങളും രുദ്രം-2 പൂർത്തിയാക്കി.

The @DRDO_India has successfully flight tested the RudraM-II Air-to-Surface missile from Su-30 MK-I platform of Indian Air Force (IAF), off the coast of Odisha.

Raksha Mantri Shri @rajnathsingh congratulated DRDO, IAF and industry on the successful test flight of RudraM-II from… pic.twitter.com/DtgcZF4CXi

— रक्षा मंत्री कार्यालय/ RMO India (@DefenceMinIndia) May 29, 2024

ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യത്തെ ആന്റി റേഡിയേഷൻ മിസൈലാണ് രുദ്രം. ശത്രുവിന്റെ റഡാർ കണ്ടെത്തി തകർക്കുമെന്നതാണ് രുദ്രത്തിന്റെ സവിശേഷത. ഇന്ത്യൻ യുദ്ധവിമാനങ്ങളുടെ നട്ടെല്ലായ Su-30MK-I മുഖേന നാല് വർഷം മുൻപ് രുദ്രം മിസൈലിന്റെ mark-1 പതിപ്പ് വികസിപ്പിക്കുകയും പരീക്ഷണ വിക്ഷേപണം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഏറ്റവും പുതിയ രൂപമാണ് രുദ്രം-II. 100 കിലോമീറ്റർ അകലെ ലക്ഷ്യസ്ഥാനം കണ്ടെത്തി നശിപ്പിക്കുന്ന മിസൈൽ സംവിധാനമാണിത്.

നിലവിൽ ഇന്ത്യ ഉപയോ​ഗിക്കുന്നത് റഷ്യയുടെ ആന്റി-റേഡിയേഷൻ മിസൈലായ Kh-31 ആണ്. ഇനിമുതൽ രുദ്രം മിസൈലുകൾക്ക് Kh-31നുള്ള മികച്ച ബദലാകാൻ സാധിക്കും. രുദ്രംIIന്റെ പരീക്ഷണം വിജയകരാമയതിന് പിന്നാലെ രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിം​ഗ് അഭിനന്ദനങ്ങളുമായി രം​ഗത്തെത്തിയിരുന്നു. പ്രതിരോധ രം​ഗത്ത് ഇന്ത്യ ആത്മനിർഭരമാകാൻ സുപ്രധാന പങ്കുവഹിക്കുന്ന ഡിആർഡിഒയേയും ഇന്ത്യൻ വ്യോമസേനയേയും കേന്ദ്രമന്ത്രി പ്രശംസിച്ചു. ഇന്ത്യൻ സായുധസേനയുടെ കരുത്ത് ഇരട്ടിയാക്കാൻ രുദ്രം മിസൈൽ സംവിധാനം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

100 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ സ്ഥിതിചെയ്യുന്ന ശത്രുവിന്റെ റഡാർ സംവിധാനം കണ്ടെത്തി തകർക്കുന്ന രുദ്രത്തിന്, ശത്രുവിന്റെ റഡാർ പ്രവർത്തിക്കാതിരിക്കുന്ന സമയത്തും കണ്ടെത്തി നശിപ്പിക്കാൻ കഴിയും. എല്ലാവിധ റേഡിയോ തരം​ഗങ്ങളും സി​ഗ്നലുകളും തിരിച്ചറിയാൻ കെൽപ്പുള്ളവയാണ് രുദ്രം മിസൈലുകൾ. ആന്തരിക മാർഗനിർദേശ സംവിധാനം ഉപയോ​ഗിച്ചാണ് ഇവ പ്രവർത്തിക്കുന്നത്.

രുദ്രം-1

രുദ്രം മിസൈലിന്റെ ആദ്യ പതിപ്പ് 2020ലാണ് പരീക്ഷിച്ചത്. ഒഡീഷയുടെ കിഴക്കൻ തീരത്ത് നിന്നും സുഖോയ് യുദ്ധവിമാനത്തിലൂടെ ആദ്യ പതിപ്പിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ഒരു കിലോമീറ്റർ മുതൽ 15 കിലോ മീറ്റർ വരെ ആൾട്ടിറ്റ്യൂഡിൽ രുദ്രം തൊടുത്തുവിടാം. 100-150 കിലോ മീറ്റർ ദൂരപരിധിയിലേക്ക് വരെ സഞ്ചരിച്ചെത്താൻ മിസൈലിന് സാധിക്കും.

Tags: IAFdrdoRudraM-IIRudraM missile
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies