മലയാളത്തിലെ വിവാദ താരങ്ങളിൽ ഒരാളാണ് ഷെയ്ൻ നിഗം. അച്ചടക്കമില്ലായ്മയും അനാവശ്യ പ്രസ്താവനകളും ഷെയ്നിന് വിനയാകാറുണ്ട്. അടുത്തിടെ നടൻ ഉണ്ണിമുകുന്ദനെതിരെ ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അശ്ലീല പരാമർശം നടത്തിയത് വിവാദമായിരുന്നു. ഇതിനെ ചൂടുപിടിച്ച് സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാകുന്നതിനിടെ പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഷെയ്ൻ നിഗം.
ഷെയ്ൻ നിഗത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോൾ ചർച്ചാവിഷയം. ‘സുഡാപ്പി ഫ്രം ഇന്ത്യ’ എന്ന അടിക്കുറിപ്പോടെയാണ് തന്റെ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി താരം പങ്കുവെച്ചത്. തീവ്ര ഇസ്ലാമിസ്റ്റുകളെയും എസ്ഡിപിഐ പ്രവർത്തകരെയും വിശേഷിപ്പിക്കുന്ന വാക്കാണ് സുഡാപ്പി എന്നത്. താനൊരു സുഡാപ്പി ആണെന്ന് പറയുകയാണ് ഷെയ്ൻ.
താരത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് പിന്നാലെ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ച ചൂടുപിടിക്കുകയാണ്. ഹമാസ്- ഇസ്രായേൽ യുദ്ധത്തിനിടെ താരം പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റുകളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഹമാസ് ഭീകരർ ഇസ്രായേലിൽ നടത്തിയ കൂട്ടക്കുരുത്തി കണ്ടില്ലെന്ന് നടിച്ചുകൊണ്ട് പലസ്തീന് മാത്രം പിന്തുണ പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിലും പലസ്തീന് പിന്തുണ പ്രഖ്യാപിച്ചത് വളരെ വൈകാരികമായിട്ടാണെന്ന് നടൻ പറഞ്ഞിരുന്നു. ഇതിനിടെയാണ് താനൊരു സുഡാപ്പി ആണെന്ന് പറഞ്ഞു വെയ്‌ക്കുന്ന തരത്തിലുള്ള ഇൻസ്റ്റഗ്രാം സ്റ്റോറിയും താരം പങ്കുവെച്ചിരിക്കുന്നത്.















