നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിന്റെ വീട്ടിൽ വിവാഹ മേളത്തിന് തുടക്കമായി. കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വിവാഹം സെപ്റ്റംബറിൽ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. വിവാഹത്തിന് മുമ്പായി ദിയാ കൃഷ്ണയുടെ ഭാവി വരൻ അശ്വിൻ ഗണേഷും കുടുംബവും വീട്ടിൽ പെണ്ണു കാണൽ ചടങ്ങിനായി എത്തിയതിന്റെ വീഡിയോ ദിയ പങ്കുവച്ചിരിക്കുകയാണ്.
അശ്വിന്റെ മാതാപിതാക്കളും സഹോദരനും സഹോദര ഭാര്യയും അവരുടെ കുഞ്ഞും ചേർന്ന കുടുംബമാണ് പെണ്ണുകാണലിനായി എത്തിയത്. തമിഴ് ബ്രാഹ്മണ ആചാര പ്രകാരം താംബൂലവും പഴങ്ങളും മുല്ലപ്പൂവും വെച്ച തട്ടവുമായാണ് കുടുംബം എത്തിയത്. ദിയയുടെ ആദ്യ സഹോദരി അഹാന ഒഴികെ മറ്റെല്ലാവരും പെണ്ണുകാണൽ ചടങ്ങിൽ ഉണ്ടായിരുന്നു.
താൻ പ്രണയത്തിലാണെന്ന കാര്യം അടുത്തിടെയാണ് ആരാധകരുമായി ദിയ പങ്കുവച്ചത്. ഐടി പ്രൊഫഷണലായ അശ്വിൻ ഗണേഷാണ് ദിയയുടെ പ്രതിശ്രുത വരൻ. ഇരുവരും യാത്രകൾ ചെയ്യുന്നതിന്റെ വീഡിയോ ദിയ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവക്കാറുണ്ട്. തിരുവനന്തപുരം സ്വദേശിയായ അശ്വിന്റെ യഥാർത്ഥ സ്ഥലം തമിഴ്നാടാണ്. ഓസി എന്ന് വിളിക്കുന്ന ദിയ, കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ്.