മസാല ബോണ്ട് സഖാവേ, പ വേറെ പാപ്പച്ചൻ വേറെ! വിഷയം വഴിതിരിച്ചു വിടാനുള്ള കുരുട്ടു ബുദ്ധി കൊള്ളാം; തോമസ് ഐസക്കിന് മറുപടിയുമായി ഷോൺ ജോർജ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മസാല ബോണ്ട് സഖാവേ, പ വേറെ പാപ്പച്ചൻ വേറെ! വിഷയം വഴിതിരിച്ചു വിടാനുള്ള കുരുട്ടു ബുദ്ധി കൊള്ളാം; തോമസ് ഐസക്കിന് മറുപടിയുമായി ഷോൺ ജോർജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2024, 04:17 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മുൻ ധനമന്ത്രി തോമസ് ഐസക്കിന് മറുപടിയുമായി ബിജെപി നേതാവ് ഷോൺ ജോർജ്. തന്റെ പരാതി വീണാ വിജയന്റെ കമ്പനിയെക്കുറിച്ച് തന്നെയാണെന്നും വിഷയം വഴിതിരിച്ച് വിടാനാണ് തോമസ് ഐസക് ശ്രമിക്കുന്നതെന്നും ഷോൺ ജോർജ് പ്രതികരിച്ചു. ദുബായിലെ എക്സാലോജിക് കമ്പനിയും വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും വെവ്വേറെ സ്ഥാപനങ്ങളാണെന്നായിരുന്നു തോമസ് ഐസക്കിന്റെ വാദം. ഇതിനുള്ള മറുപടിയാണ് ഷോൺ നൽകിയത്.

“ബഹുമാനപ്പെട്ട കിഫ്‌ബി മസാല ബോണ്ട് സഖാവേ, വീണയുടെ കമ്പനിയുടെ പേരിലെ കുത്തും കോമയും നോക്കി വിഷയം വഴിതിരിച്ചു വിടാനുള്ള നിങ്ങളുടെ കുരുട്ടു ബുദ്ധി കൊള്ളാം.. പ വേറെ പാപ്പച്ചൻ വേറെ സഖാവേ..
അബുദാബി കൊമേർഷ്യൽ ബാങ്കിൽ വീണ ടി, സുനീഷ് എം എന്നിവർ സിഗ്നേറ്ററിസ് ആയിട്ടുള്ള ഒരു ബാങ്ക് അക്കൗണ്ട് എക്സാലോജിക്‌ കമ്പനിക്ക് ഇല്ല എന്ന് പറയാൻ സാറിന് തന്റേടമുണ്ടോ? മുഖ്യന്റെ മകൾക്ക് ലോകത്ത് എവിടെയൊക്കെ അക്കൗണ്ടുകൾ ഉണ്ടെന്നും എന്തൊക്കെ സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും സാറിനും ബോധ്യമുള്ള കാര്യമാണോ?” ഷോൺ ജോർജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

രണ്ടും വ്യത്യസ്ത എക്സാലോജിക് കമ്പനികളാണെന്നായിരുന്നു തോമസ് ഐസക്കിന്റെ കണ്ടുപിടിത്തം. ഷോൺ ജോർജ് കള്ളക്കഥ മെനയുകയാണെന്നും മുൻ ധനമന്ത്രി ആരോപിച്ചിരുന്നു. എക്സാലോജിക് സൊല്യൂഷൻസ് എന്നതാണ് വീണയുടെ കമ്പനിയുടെ പേര്, അബുദാബിയിൽ അക്കൗണ്ട് ഉണ്ടെന്ന് പറയപ്പെടുന്ന കമ്പനിയുടെ പേര് എക്സാലോജിക് കൺസൾട്ടിം​ഗ് എന്നാണ്. ഈ കമ്പനിക്ക് രാഷ്‌ട്രീയ ബന്ധമില്ലെന്നും തോമസ് ഐസക് ന്യായീകരിച്ചു. എന്നാൽ വീണാ വിജയനെതിരെ ആരോപണമുന്നയിച്ചത് തെറ്റാണെങ്കിൽ എന്തുകൊണ്ടാണ് മാനനഷ്ടക്കേസ് നൽകാൻ വീണ തയ്യാറാകാത്തതെന്ന് ഷോൺ ജോർജ് ചോദിച്ചു. അബുദാബിയിൽ അക്കൗണ്ടില്ല എന്ന് ഉറപ്പിച്ച് പറയാൻ വീണാ വിജയൻ ആർജവം കാണിക്കാത്തതും ഷോൺ ചൂണ്ടിക്കാട്ടി.

എക്സാലോജിക്കിന്റെ അബുദാബിയിലുള്ള അക്കൗണ്ടിലേക്ക് കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന വിവരം കഴിഞ്ഞ ദിവസമാണ് ഷോൺ ജോർജ് മാദ്ധ്യമങ്ങളെ അറിയിച്ചത്. എക്സാലോജിക് കൺസൾട്ടിം​ഗ്, മീഡിയ സിറ്റി, യുഎഇ എന്ന വിലാസത്തിലാണ് അബുദാബി കൊമേർഷ്യൽ ബാങ്കിൽ അക്കൗണ്ടുള്ളത്. കരിമണൽ ഖനനവുമായി ബന്ധപ്പെട്ട ഇടപാടുകളുടെ പണം അക്കൗണ്ടിൽ എത്തിയിട്ടുണ്ടെന്നാണ് സൂചന. എസ്.എൻ.സി ലാവലിൻ, പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് എന്നീ കമ്പനികളിൽ നിന്നും വൻതുക അക്കൗണ്ടിലേക്ക് എത്തിയിട്ടുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റി​ഗേഷൻ ഏജൻസിക്കും ഇഡിക്കും പരാതി നൽകിയിരിക്കുകയാണ് ഷോൺ ജോർജ്.

Tags: FBthomas issacshon george
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies