പുകവലിയും പുകയില ഉപയോഗവും ആരോഗ്യത്തിന് ഹാനികരം- എന്ന് എഴുതിയ പായ്‌ക്കറ്റ് തുറന്നാണ് ഓരോ പുകവലിക്കാരും സിഗരറ്റെടുക്കുന്നത്. ആഗോളതലത്തിൽ പ്രതിവർഷം 80 ലക്ഷത്തിലധികം പേരാണ് പുകയില ഉപയോഗത്താൽ മരണപ്പെടുന്നത്. അതേ സമയം ഏകദേശം 1.2 ദശലക്ഷത്തിലധികം പേർ പുകവലിക്കാതെ തന്നെ പുകയിലയുടെ ഭാരം പേറുന്നവരാണ്.
മനുഷ്യനെ കാർന്ന് തിന്നുന്ന, നിശബ്ദ കൊലയാളിയായ പുകയിലയോടുള്ള ആസക്തി പിടിച്ച് നിർത്താൻ കഴിയാതെ വലയുന്നവരും ധാരാളമാണ്. കാൻസർ, ടിബി, ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗങ്ങൾ എന്നിവയും ഇതിന്റെ ഫലമായി ലഭിക്കുന്നു. പുകയില ഉപയോഗത്തിൽ നിന്നും ആളുകളെ പിന്തിരിപ്പിക്കാനായി ലോകാരോഗ്യ സംഘടന വർഷവും മേയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു.
കൂട്ടുക്കാർക്കിടയിൽ സ്റ്റാറാകാൻ പുകവലിച്ച് തുടങ്ങി, ഒടുവിൽ മുക്തി നേടാൻ കഴിയാത്ത നിരവധി പേരാണ് നമുക്ക് ചുറ്റുമുള്ളത്. എന്നാൽ ജീവിതശൈലിയിൽ മാറ്റം വരുത്തിയാൽ പുകയില ആസക്തിയിൽ നിന്ന് വിടുതൽ ലഭിച്ചേക്കാം. സിഗരറ്റ് വലിക്കുന്ന ശീലം ഉപേക്ഷിക്കണമെങ്കിൽ ഇക്കാര്യങ്ങൾ ചെയ്ത് നോക്കൂ…
സ്വയം പ്രചോദിപ്പിക്കുക
നമ്മുടെ ചിന്തകളാണ് നമ്മൾ എന്താകണമെന്ന് തീരുമാനിക്കുന്നത്. പുകയില, പുകവലി തുടങ്ങിയവ നിർത്തണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ നാം ആദ്യം തീരുമാനിക്കുക. അതല്ലെങ്കിൽ ഡോക്ടറെ സമീപിക്കാവുന്നതാണ്.
കാപ്പി കുടിക്കുക
പുകവലിക്കാൻ തോന്നുമ്പോൾ കാപ്പി കുടിുക്കുന്നത് പുകവലിക്കാനും പുകയില ഉപയോഗിക്കാനുമുള്ള ആസക്തി കുറയ്‌ക്കും. കഫീനടങ്ങിയ പാനീയം കുടിക്കുമ്പോൾ ശരീരത്തിന് ഊർജ്ജം ലഭിക്കുന്നു. ഇത് പുകവലിക്കാനുല്ല ആസക്തി കുറയ്‌ക്കും. ഈ സമയം മദ്യം കുടിച്ചാൽ ആസക്തി വർദ്ധിക്കുമെന്ന കാര്യം പ്രത്യേകം ഓർക്കണം.
വ്യായാമം
സമ്മർദ്ദത്തെ അകറ്റി ഹാപ്പി ഹോർമോണുകളുടെ ഉത്പാദിപ്പിക്കാൻ വ്യായാമം സഹായിക്കുന്നു. ദിവസവും ഒരു മണിക്കൂർ വ്യായാമത്തിനായി മാറ്റി വയ്‌ക്കുക. ഹാപ്പി ഹോർമോണായ ഡോപമൈൻ പുകയില ആസക്തിയിൽ നിന്ന് മുക്തി നേടാം.
ഇവ കഴിക്കുക
സിഗരറ്റ് വലിക്കാനോ പുകയില ചവയ്‌ക്കാനോ തോന്നുമ്പോൾ തണുത്ത ഒരു ഗ്ലാസ് വെള്ളം കുടിക്കുക. ഏലയ്‌ക്ക ചവയ്‌ക്കുക, മൗത്ത് ഫ്രഷ്നർ, ഗ്രാമ്പൂ, കുരുമുളക് തുടങ്ങിയ സുഗന്ധ ദ്രവ്യങ്ങളും കഴിക്കാവുന്നതാണ്.















