റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ ആനന്ദ് അംബാനിയുടെ വിവാഹാഘോഷങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം. രാധികാ മെർച്ചന്റ് ആണ് ആനന്ദിന്റെ വധു. വ്യത്യസ്ത ഘട്ടങ്ങളായി ഒരു ഉത്സവം പോലെയാണ് വിവാഹം അംബാനി കുടുംബം കൊണ്ടാടുന്നത്. നിലവിൽ രണ്ടാം പ്രീ-വെഡ്ഡിംഗ് ഗംഭീരമാക്കാനുള്ള തിരക്കിലാണ് അംബാനിയും കുടുംബവും. ഇതിനിടയിലും നിതാ അംബാനിയുടെ മരതകപ്പച്ച മാലയാണ് ഇപ്പോഴും സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.
500 കോടി രൂപയുടെ നെക്ലേസാണ് നിത അണിഞ്ഞിരുന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഇത്തരം മാലകൾ അണിയുകയെന്നത് സ്വപ്‌നത്തിൽ മാത്രമായിരിക്കും നടക്കുക. എന്നാൽ അതേ മോഡൽ നെക്ലേസ് ഒരു 200 രൂപ കൊടുത്ത് സാധാരണക്കാർക്ക് വാങ്ങാൻ സാധിച്ചാലോ?
ജയ്പൂരിലെ വിവി സൺസ് പ്രൈവറ്റ് ലിമിറ്റഡാണ് കണ്ടാൽ വൈഡൂര്യക്കല്ലുകൾ പതിപ്പിച്ച നെക്ലേസ് എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള മാല സാധാരണക്കാരനായി നിർമ്മിച്ചത്. 178 രൂപയ്‌ക്കാണ് ഇത് വിൽക്കുന്നത്. ഇതിന്റെ വീഡിയോ നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായി.500 കോടി രൂപയുടെ മാല ആവശ്യപ്പെട്ട ഭാര്യയുടെ ആഗ്രഹം 178 രൂപയ്‌ക്ക് നിറവേറ്റി കൊടുക്കാമല്ലോ എന്ന തരത്തിലുള്ള കമന്റുകളും വീഡിയോയ്‌ക്ക് ലഭിച്ചിട്ടുണ്ട്.
Ab kya boloon 🙈! #marketing pic.twitter.com/sGjYUPSeB1
— Harsh Goenka (@hvgoenka) May 28, 2024
അതേസമയം, രണ്ടാം പ്രീ- വെഡ്ഡിംഗ് ആഘോഷിക്കുന്ന അംബാനി കുടുംബം സേവ് ദ ഡേറ്റ് ക്ഷണക്കത്ത് പുറത്തുവിട്ടു. ഇറ്റലിയിൽ നിന്ന് പുറപ്പെട്ട ആഡംബര കപ്പലിലാണ് ആഘോഷങ്ങൾ നടക്കുന്നത്. ഫ്രാൻസിലും ലണ്ടനിലുമായും ആഘോഷങ്ങൾ നടക്കും.















