നടുറോഡിലെ ബൈക്ക് അഭ്യാസം തടഞ്ഞ വഴിയാത്രക്കാരനെ പാെതിരെ തല്ലി റൈഡറും സുഹൃത്തുക്കളും. മദ്ധ്യപ്രദേശിലെ ജബൽപൂരിൽ നടന്ന ദാരുണ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ആക്രമണം തടയാൻ ചിലർ ശ്രമിച്ചെങ്കിലും ഇവരും സംഘം മർദ്ദിച്ചു.
ഭാര്യയുടെയും മകന്റെയും മുന്നിലിട്ടാണ് ഇയാളെ തല്ലിച്ചതച്ചത്. മർദ്ദനം തടയാൻ നിലവിളിച്ചുകൊണ്ട് ഭാര്യയും മകനും ശ്രമിക്കുന്നുണ്ടെങ്കിലും സംഘം ആക്രമണം തുടരുകയായിരുന്നു. ടീൻ പാട്ടി സ്ക്വയറിൽ ചെവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. നടന്നുപോയ കുട്ടിയുടെ സമീപത്തുകൂടി ബൈക്ക് പായിച്ചതോടെയാണ് പിതാവ് അഭ്യാസം തടഞ്ഞത്.
നിനക്ക് ശ്രദ്ധിച്ച് വാഹനം ഓടിച്ചുകൂടെ എന്ന് ചോദിച്ചതിന് പിന്നാലെ യുവാവ് മടങ്ങിപ്പോയി മൂന്നു സുഹൃത്തുക്കളുമായെത്തി മർദ്ദനം ആരംഭിക്കുകയായിരുന്നു. തടയാനെത്തിയവർക്കും പരിക്കേറ്റിട്ടുണ്ട്.പിന്നീട് യുവതി ഭർത്താവിനെയും മകനെയും കൂട്ടി ബസ് സ്റ്റോപ്പിലേക്ക് പോയി.
#MadhyaPradesh | A rash bike rider, along with his friends, beats a man on road after he objects to his reckless driving in Jabalpur#Jabalpur #Crime pic.twitter.com/vjL4sUgS94
— Free Press Madhya Pradesh (@FreePressMP) May 31, 2024
“>