അമരാവതി: തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭാര്യ സോണൽ ഷാക്കൊപ്പം ഇന്ന് രാവിലെ 8 മണിക്കാണ് അമിത് ഷാ ദർശനം നടത്തിയത്. ക്ഷേത്രത്തിൽ അരമണിക്കൂറോളം ചെലവഴിച്ചതിന് ശേഷമാണ് മന്ത്രി മടങ്ങിയത്.
ക്ഷേത്രത്തിലെ പൂജാരിമാർ അമിത്ഷായെ പ്രധാന കവാടത്തിലൂടെയാണ് സ്വീകരിച്ചത്. ദർശനത്തിന് ശേഷം പൂജാരിമാർ ഷായ്‌ക്ക് ഡയറിയും ആയൂർവേദ ഉത്പന്നങ്ങളും നൽകി. തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകൾ അവസാനിച്ചതിന് പിന്നാലെയാണ് അമിത ഷാ ക്ഷേത്ര ദർശനത്തിനെത്തിയത്.
വ്യാഴാഴ്ച തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലെ കോട്ടൈ ഭൈരവർ ക്ഷേത്രത്തിൽ അമിത് ഷാ ദർശനം നടത്തിയിരുന്നു. പുതുക്കോട്ടയിൽ നിന്നും ഇന്ന് രാവിലെയാണ് തിരുപ്പതിയിലേക്ക് തിരിച്ചത്. ഇന്ന് വൈകിട്ടോടെ ഗുജറാത്തിലേക്ക് മടങ്ങും.















