കന്യാകുമാരിയിലെ പ്രധാനമന്ത്രിയുടെ ധ്യാനത്തെ വിമർശിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അദ്ദേഹത്തിന് 45 മണിക്കൂർ വീട്ടിലിരുന്ന് ധ്യാനിക്കാമായിരുന്നു. എന്ത് ആവശ്യത്തിനാണ് അദ്ദേഹം അവിടെ പോയത്? 10,000ലേറെ പൊലീസുകാർ മോദിയുടെ സുരക്ഷയ്‌ക്കുണ്ട്. എന്തിനാണ് ഈ നാടകം. പൂജയും ധ്യാനവുമൊക്കെ വീട്ടിൽ ചെയ്യാമായിരുന്നു.
നൂറുകണക്കിന് പേരെയാണ് നിങ്ങൾ സുരക്ഷയ്‌ക്കായി കൊണ്ടുപോകുന്നത്. എന്തിന് വേണ്ടിയായിരുന്നു ഈ ഷോ. ഇത് ശരിയല്ല–ഖാർഗെ ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് വിമർശനം ഉന്നയിച്ചത്. ചെവ്വാഴ്ച വൈകിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനം ആരംഭിച്ചത്. ശനിയാഴ്ച വൈകിട്ട് വരെ ഇത് തുടരും.
അതേസമയം ഇൻഡി സഖ്യം 273 സീറ്റുകൾ നേടുമെന്ന് ഖാർഗെ അവകാശപ്പെട്ടു. ബിജെപി ശക്തി കേന്ദ്രങ്ങളിൽ തോറ്റുതുന്നം പാടും. ഞങ്ങളുടെ സഖ്യത്തിൽ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി നിന്നാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഞങ്ങളുടെ നിരീക്ഷണത്തിൽ ഇൻഡി സഖ്യം ബിജെപിക്ക് ഏറെ മേലെയാണ്. ബിജെപിയും മോദിയും ഭയത്തിലാണ്. ഞങ്ങൾ 273 സീറ്റിന് മുകളിൽ നേടുമെന്നുള്ള കാര്യം ഉറപ്പാണെന്നും ഖാർഗെ പറഞ്ഞു.