ബോളിവുഡിൽ ഏറ്റവും അധികം സൈബർ ആക്രമങ്ങൾ നേരിട്ടിരുന്ന പ്രണയ ജോഡികളാണ് അർജുൻ കപൂറും മലൈക അരോറയും. ഇരുവരും വേർ പിരിഞ്ഞെന്ന് റിപ്പോർട്ട്. പിങ്ക് വില്ലയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും പിരിയുന്നത്. വിഷയത്തിൽ ഇതുവരെയും താരങ്ങൾ പ്രതികരിച്ചിട്ടില്ല.
അങ്ങേയറ്റം മാന്യവും സൗഹൃദം നിലനിർത്തികൊണ്ടുമാണ് ഇരുവരും പിരിയുന്നതെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വളരെ സ്നേഹത്തോടെ മുന്നോട്ട് പോയിരുന്ന ബന്ധം നിർഭാഗ്യവശാലാണ് അവസാനിപ്പിക്കേണ്ടി വന്നതെന്നും വാർത്തയിൽ പറയുന്നുണ്ട്.
2019-ലായിരുന്നു മലൈക അരോറയും അർജുൻ കപൂറും പ്രണയത്തിലാണെന്ന വിവരം ഇരുവരും പുറത്ത് വിട്ടത്. തുടർന്ന്, പിന്നാലെ സൈബർ ബുള്ളിംഗ് ഇരുവർക്കും നേരിടേണ്ടി വന്നിരുന്നു. അർജുനും മലൈകയും തമ്മിലുള്ള പ്രായ വ്യത്യാസമായിരുന്നു ഇതിന്റെ കാരണം. അർജുനെക്കാൾ 12 വയസ് കൂടുതലാണ് നടിക്ക്.
നടൻ അർബാസ് ഖാനുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് മലൈകയും അർജുനും പ്രണയത്തിലാകുന്നത്. 1998-ല്‍ വിവാഹിതരായ ഇരുവരും 2016-ലാണ് വേർ പിരിഞ്ഞത്. ഇവർക്ക് അര്‍ഹാന്‍ എന്നൊരു മകനുമുണ്ട്.