ത്രിവർണ പതാക കൈയിലേന്തി ദേശീയഗാനം ആലപിക്കുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ച മുൻ സൈനികന്റെ കണ്ണുകൾ ദാനം ചെയ്തു.. മദ്ധ്യപ്രദേശിലെ ഇൻഡോറിലായിരുന്നു ദാരുണ സംഭവം. കുട്ടികളടക്കമുള്ള കാണികൾക്ക് മുന്നിലാണ് സൈനികന് കുഴഞ്ഞു വീണതും മരണത്തിന് കീഴടങ്ങിയതും. ബൽവീന്ദർ സിംഗ് ഛബ്ര എന്ന വിമുക്ത ഭടനാണ് യൂണിഫോമിൽ ഒടുവിലെ ശ്വാസമെടുത്തത്.
2008 ൽ ബൈപാസ് സർജറിക്ക് വിധേയനായിരുന്നു അദ്ദേഹം അവയവദാനത്തിനും സന്നദ്ധനായിരുന്നു. മരണ ശേഷം അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം കണ്ണുകൾ ദാനം ചെയ്തു. ബന്ധുക്കളാണ് അദ്ദേഹത്തിന്റെ കണ്ണിലൂടെ മറ്റൊരാൾക്ക് വെളിച്ചമേകിയത്. ഇൻഡോറിൽ സാംസ്കാരിക പരിപാടികളിൽ നിറ സാന്നിദ്ധ്യമായിരുന്നു ബൽവീന്ദർ.
ഹൃദയാഘാതത്തെ തുടർന്നായിരുന്നു ജീവിതാന്ത്യം. ഇതിന്റെ ദാരുണമായ വീഡിയോ സോഷ്യൽ മീഡിയിയൽ പ്രചരിച്ചു. വേദിയിൽ സൈനികന് കുഴഞ്ഞു വീണത് ഹൃദയാഘാതത്തെ തുടർന്നാണെന്ന് അറിയാതെ ഹാളിലുണ്ടായിരുന്നവർ കൈയടി തുടരുന്നതും കാണാമായിരുന്നു.യോഗയുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു സംഭവം.
ഇതിനിടെ കൈയിൽ നിന്ന് വീണ പതാക മറ്റൊരാൾ എടുക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കാണികൾ ഭേശഭക്തിഗാനം ആലപിച്ച ശേഷവും സൈനികന് ചലനമില്ലാതായതോടെയാണ് കാണികളും കാര്യം തിരിച്ചറിഞ്ഞത്. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
साइलेंट अटैक, इंदौर में देशभक्ति का गीत गाते गाते रिटायर्ड फ़ौजी बलबिंदर छावड़ा को आया जानलेवा दिल का दौरा, बच्चे तालियाँ बजाते रहे, अस्पताल ले जाते दम तोड़ @VistaarNews pic.twitter.com/CoJGyUGuQR
— Brajesh Rajput (@drbrajeshrajput) May 31, 2024