ഗുരുവായൂരമ്പല നടയിൽ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസിന്റെ തിരക്കഥയിൽ പുതിയ ചിത്രമെത്തുന്നു. സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആനന്ദ് മോനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’ എന്നാണ് ചിത്രത്തിന്റെ പേര്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പൃഥ്വിരാജാണ് പുറത്ത് വിട്ടത്. നീരജ് മാധവ് ചിത്രം ‘ഗൗതമന്റെ രഥ’ത്തിന് ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘വാഴ’. WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്നചർ സ്റ്റുഡിയോസ് എന്നീ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
അരവിന്ദ് പുതുശ്ശേരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ചിത്രസംയോജനം: കണ്ണൻ മോഹൻ, കലാസംവിധാനം: ബാബു പിള്ള, ചീഫ് അസോസിയേറ്റ്: ശ്രീലാൽ, മേക്കപ്പ്: സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം: അശ്വതി ജയകുമാർ.















