ദേവീദേവന്‍മാരുടെ ഇരിപ്പിടമായി പുരാണങ്ങളില്‍ വിശേഷിപ്പിക്കുന്നതാണ് ‘സഹസ്രദള പത്മം’ . ആയിരം ഇതളുകളുള്ള ഈ താമര കേരളത്തിന്‍റെ കാലാവസ്ഥയില്‍ അപൂര്‍വമായി മാത്രമേ പൂവിടാറുള്ളു .ചൈനയിലാണ് സാധാരണയായി ഈ താമര കണ്ടുവരുന്നത് . നേപ്പാൾ , ബർമ്മ എന്നിവിടങ്ങളും ‘സഹസ്രദള പത്മം’ കാണാം. ഈ താമര വീട്ടിൽ വിരിയുന്നത് ഭാഗ്യം കൊണ്ടുവരും എന്നാണ് വിശ്വാസം. സ്ലോങ് ഷാൻ ഹോങ് തൗസൻഡ് പെറ്റൽ, ടവർ ഓഫ് ഡെ നൈറ്റ് എന്നീ പേരുകളിൽ വേറെയും സഹസ്രദളപത്മങ്ങൾ ഉണ്ട്.
കേരളത്തിലെ മഴയും , ചൂടും കലർന്ന അന്തരീക്ഷത്തിൽ ഈ താമരയ്‌ക്ക് അനുയോജ്യമല്ലെന്നായിരുന്നു ഇത്രയും കാലവുമുള്ള വിലയിരുത്തൽ . എന്നാൽ ഇപ്പോൾ അതിനും മാറ്റമായി . കോട്ടയത്തുൾപ്പെടെ അടുത്തിടെ സഹസ്രദള പത്മം വിരിഞ്ഞിരുന്നു.പൂമൊട്ട് വന്ന് പതിനഞ്ചാം ദിവസം പൂവിരിയും. വിരിഞ്ഞ് രണ്ടു ദിവസത്തിനുള്ളിൽ ഇതളുകൾ കൊഴിഞ്ഞു തുടങ്ങും
കേരളത്തിൽ സഹസ്രദള പത്മത്തിന് താരതമ്യേന അനുയോജ്യമായ കാലാവസ്ഥ വയനാട്ടിലേതാണ്. വയനാട്ടിൽ പൂ വിരിയാൻ മറ്റിടങ്ങളെ അപേക്ഷിച്ച് കൂടുതൽ ദിവസമെടുക്കും. എന്നാൽ, മറ്റിടങ്ങളിലേക്കാൾ കൂടുതൽ ദളങ്ങൾ വയനാട്ടിലെ പൂവുകൾക്കുണ്ടാകും. വലിയ കുളങ്ങളിൽ മാത്രമല്ല നല്ല രീതിയിൽ സൂര്യപ്രകാശം ലഭിക്കുന്ന ഏത് സ്ഥലത്തും താമര വളർത്താവുന്നതാണ്. വീട്ടുമുറ്റത്ത് പ്ലാസ്റ്റിക് പാത്രങ്ങളിലും താമര വളർത്താം. മുമ്പ് താമര വീടുകളിൽ വളർത്തുന്നത് കുറവായിരുന്നെങ്കിലും ഇപ്പോൾ സജീവമാണ്. നല്ല ക്ഷമയുണ്ടെങ്കിൽ നിങ്ങൾക്കും വീട്ടുമുറ്റത്ത് താമര വളർത്താവുന്നതാണ്. ഹൈബ്രിഡ് താമരകളാണ് സാധാരണ വീടുകളിൽ വളർത്താറുള്ളത്.
താമര കൃഷിയിലൂടെ പതിനായിരങ്ങൾ മാസം സമ്പാദിക്കാൻ കഴിയും. കിഴങ്ങിന് 1000 മുതൽ 3000വരെയാണ് ലഭിക്കുക. തൈകൾക്ക് 5000രൂപ മുതൽ ആരംഭിക്കും. ഓരോ ഇനം അനുസരിച്ച് കിഴങ്ങിന്റെയും തൈകളുടെയും വില വ്യത്യസ്തമായിരിക്കും. മറ്റ് ചെടികളെ അപേക്ഷിച്ച് കീടബാധ കുറഞ്ഞ സസ്യമാണ് താമര. ശലഭ വർഗ്ഗത്തിലുള്ള പുഴുവിന് ബീയേറിയ ബാസിയാന എന്ന ജീവാണു കീട നിയന്ത്രണത്തിന് ഉപയോഗപ്പെടുത്താം















