സൗദി പ്രൊ ലീഗിന്റെ കിംഗ്സ് കപ്പ് കലാശ പോരിൽപെനാൽറ്റി ഷൂട്ടൗട്ടിൽ അൽ ഹിലാലിനോട് പരാജയപ്പെട്ട് അൽ നസ്സറിന് കിരീടം നഷ്ടമായിരുന്നു. റൊണാൾഡോയുടെ ഒരു ബൈസൈക്കിൾ കിക്ക് പോസ്റ്റിലിടിച്ച് തെറിച്ചതോടെയാണ് നിശ്ചിത സമയത്ത് മത്സരം സമനിലയിലായത്.
5-4 എന്ന സ്കോറിലാണ് തോൽവി വഴങ്ങിയത്. ഇതോടെ അൽ നസ്സറിലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗ്രൗണ്ടിൽ വിങ്ങിപ്പൊട്ടുന്നതും കണ്ടു. പിച്ചിൽ കിടന്ന മുഖം പൊത്തിക്കരഞ്ഞ 39-കാരനെ സഹതാരങ്ങളും സപ്പോർട്ടിംഗ് സ്റ്റാഫും ആശ്വസിപ്പിക്കുന്നതും നൊമ്പര കാഴ്ചയായി. ഡഗൗട്ടിലേക്ക് പോയിരിക്കുമ്പോഴും പോർച്ചുഗീസ് താരം കരച്ചിലടക്കാൻ പാടുപെടുകയായിരുന്നു.ഇതിന്റെ വീഡിയോകൾ സോഷ്യൽ വീഡിയയിൽ പെട്ടെന്ന് വൈറലായി.
Cristiano Ronaldo in tears… He’s been let down yet again. The story of his career.pic.twitter.com/Y2K9v8yWa0
— The CR7 Timeline. (@TimelineCR7) May 31, 2024
മത്സരത്തിന്റെ 56 മിനിട്ടിൽ അൽ നസ്സർ ഗോൾ കീപ്പർ ഡേവിഡ് ഓസ്പിന ചുവപ്പ് കാർഡ് കണ്ടു പുറത്തായത് അവർക്ക് തിരിച്ചടിയായി. ഫുട്ബോൾ ലോകകപ്പിൽ തോറ്റ് പുറത്തായപ്പോഴും റൊണാൾഡോ കൊച്ചുകുട്ടികളെപ്പോലെ വിങ്ങിപ്പാെട്ടിയാണ് ലോക്കർ റൂമിലേക്ക് പോയത്. ഇതിന്റെ വീഡിയോകളും ഹൃദയഭേദകമായിരുന്നു.
Viva Cristiano Ronaldo forever. ❤️ pic.twitter.com/Qp9MCzDv3O
— TC (@totalcristiano) May 31, 2024
“>