അഹമ്മദാബാദ്: ലഞ്ച് ബോക്സിലാക്കി ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഒരു കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പ്രതിയിൽ നിന്നും പിടിച്ചെടുത്തത്. കുട്ടികളുടെ കളിപ്പാട്ടങ്ങൾക്കിടയിലും ലഞ്ച് ബോക്സിലും ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെടുത്തത്.
മയക്കുമരുന്ന് കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. തുടർന്ന് സംശയാസ്പദമായി കണ്ടയാളെ കസ്റ്റംസ് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. 1.15 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പ്രതിയിൽ നിന്നും പിടിച്ചെടുത്തത്.
മറ്റൊരു സംഭവത്തിൽ കോടികൾ വിലമതിക്കുന്ന കഞ്ചാവ് പിടികൂടിയിരുന്നു. ക്രൈംബ്രാഞ്ച്, കസ്റ്റംസ്, എക്സൈസ് വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. കാനഡ, യുഎസ്എ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുമെത്തിച്ച കഞ്ചാവാണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു.















