കനത്തെ ചൂടിനെ തുടർന്ന് വേട്ട് ചെയ്യാൻ വരി നിന്ന വയോധികൻ കുഴഞ്ഞു വീണ് മരിച്ചു.ഉത്തർ പ്രദേശിലെ ബല്ലിയയിലായിരുന്നു സംഭവം.ചക്ബഹുദ്ദീൻ വില്ലേജിലെ പ്രൈമറി സ്കൂളിലെ ബൂത്ത് നമ്പർ 257ലായിരുന്നു ദാരുണമായ സംഭവം. രാവിലെ മുതൽ ഉയർന്ന താപനിലയാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. റാം ബച്ചൻ ചൗഹാൻ എന്ന 65-കാരനാണ് മരിച്ചത്. ഉടനെ ചൗഹാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
ഇദ്ദേഹത്തെ വോട്ടർമാരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയിയൽ പ്രചരിച്ചു. സംസ്ഥാനത്ത് അതി കഠിനമായ ചൂട് ഉയരുന്ന സാഹചര്യത്തിൽ മനുഷ്യരുടെയും കന്നുകാലികളുടെയും വന്യജീവികളുടെയും സുരക്ഷയ്‌ക്കായി വേണ്ട പ്രത്യേക ക്രമീകരണങ്ങൾ നടത്തണമെന്ന് പ്രാദേശിക ഭരണകൂടത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകിയിരുന്നു.
Warning: Disturbing video
An elderly man standing in a queue at a polling booth in UP’s Ballia collapsed and died on the spot. Amid the extreme heat wave, polling is underway in 13 lok sabha constituencies in UP including Ballia. pic.twitter.com/e81ONfY7we
— Piyush Rai (@Benarasiyaa) June 1, 2024
“>