നടൻ ഉണ്ണി മുകുന്ദനെതിരെ അഭിമുഖത്തിൽ വിവാദ പരാമർശം നടത്തിയതിൽ മാപ്പ് പറഞ്ഞ് ഷെയ്ൻ നിഗം. ഉണ്ണിമുകുന്ദന്റെ പ്രൊഡക്ഷൻ കമ്പനിയെയും അദ്ദേഹത്തെയും ചേർത്ത് അശ്ലീല പരാമർശമാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ഷെയ്ൻ നടത്തിയത്. സംഭവം വലിയ വിവാദമായിരുന്നു. ഷെയ്നിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങളും ഉയർന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ വിശദീകരണവുമായി താരം രംഗത്തെത്തിയിരിക്കുന്നത്.
“ഇന്റർവ്യൂ കണ്ടവർക്ക് മനസിലാകും. ഞങ്ങൾ ഫ്രണ്ട്സ് എല്ലാവരും തമാശ പറയുന്ന കൂട്ടത്തിൽ പറഞ്ഞു പോയതാണ്. അത് വേറെ രീതിയിൽ കാണരുത്. ഉണ്ണി ചേട്ടന് ഞാൻ പേഴ്സണലി മെസേജ് അയച്ചിരുന്നു. ഉണ്ണി ചേട്ടനെയും അദ്ദേഹത്തിന്റെ ഫാൻസിനെയും എന്റെ വാക്കുകൾ വേദനിപ്പിച്ചെങ്കിൽ ഞാൻ പരസ്യമായി മാപ്പ് പറയുന്നു”.
“ഒരാളെ വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല ഞാൻ. ഒരു തമാശ പോലെ പറഞ്ഞതാണ്. വേറെ രീതിയിൽ വ്യാഖ്യാനിച്ചതിൽ എനിക്കൊരു സങ്കടം തോന്നി”- എന്നാണ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ വച്ച് ഷെയ്ൻ പറഞ്ഞത്. ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷൻ കമ്പനിയായ UMF-നെ അശ്ലീല ഭാഷയിൽ പ്രയോഗിച്ചതാണ് ഷെയ്ൻ നിഗത്തിന് വിനയായത്.