ന്യൂഡൽഹി: കേരളത്തിൽ എൻഡിഎ മൂന്നു സീറ്റുവരെ നേടുമെന്ന് പ്രവചിച്ച് ഇന്ത്യടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലങ്ങൾ. യുഡിഎഫ് 17 മുതൽ 18 വരെ സീറ്റ് നേടുമ്പോൾ ഇത്തവണയും എൽഡിഎഫിന് തിരിച്ചടിയാകും ഫലമെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ വിലയിരുത്തൽ. അവർക്ക് 0-1 സീറ്റാണ് പ്രവചിക്കുന്നത്.
സൗത്ത് ഇന്ത്യയിൽ കർണാടകയിലും എൻഡിഎയുടെ തേരോട്ടമാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. 23 മുതൽ 25 സീറ്റുകളാണ് കർണാടകത്തിൽ എൻഡിഎ സഖ്യത്തിന് പ്രവചിക്കുന്നത്. ഇൻഡി മുന്നണിക്ക് മൂന്നു മുതൽ അഞ്ചു സീറ്റുവരെയും പ്രവചിക്കുന്നുണ്ട്. ന്യൂസ് 18 മെഗാ എക്സിറ്റ് പോളിലും എൻഡിഎയ്‌ക്ക് മൂന്നു സീറ്റുവരെ കേരളത്തിൽ ലഭിക്കുമെന്ന് പ്രവചനമുണ്ട്. യുഡിഎഫിന് 12-15 വരെ സീറ്റും എൽഡിഎഫിന് 2-5 ഉം സീറ്റുകൾ ന്യൂസ് 18 എക്സിറ്റ് പോൾ പ്രവചിക്കുന്നു.
തമിഴ്നാട്ടിൽ എൻഡിഎയ്‌ക്ക് നാല് സീറ്റുവരെ ലഭിക്കുമെന്നാണ് പ്രവചനം. എഐഡിഎംകെയ്‌ക്ക് 0-2 സീറ്റുകൾ നേടുമെന്ന് എക്സിറ്റ് പോൾ വ്യക്തമാക്കുന്നു. ഇൻഡി മുന്നണിക്ക് 33 മുതൽ 37 വരെ സീറ്റ് ലഭിക്കാനും സാധ്യതയുണ്ട്. അതേസമയം