ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ പങ്കാളികളായവർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വോട്ടെടുപ്പിലെ സത്രീകളുടെയും യുവാക്കളുടെയും സാന്നിധ്യത്തിന് പ്രധാനമന്ത്രി പ്രത്യേക നന്ദിയും അറിയിച്ചു. അവസാനഘട്ട വോട്ടെടുപ്പും അവസാനിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി നന്ദി അറിയിച്ചത്. എക്സിലെ പോസ്റ്റിലാണ് അദ്ദേഹം നന്ദി പ്രകടനം നടത്തിയത്.
‘ഇന്ത്യയിലെ വോട്ടെടുപ്പ് കഴിഞ്ഞു! സമ്മതിദാനാവകാശം രേഖപ്പെടുത്തിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. വോട്ട് രേഖപ്പെടുത്തിയവരുടെ സജീവമായ പങ്കാളിത്തം നമ്മുടെ ജനാധിപത്യത്തിന്റെ ആണിക്കല്ലാണ്. വോട്ട് രേഖപ്പെടുത്തിയതിന് ഇന്ത്യയിലെ യുവാക്കളെയും സ്ത്രീകളെയും പ്രത്യേകം അഭിനന്ദിക്കാനും ഞാൻ ആഗ്രഹിക്കുന്നു. തെരഞ്ഞെടുപ്പിൽ അവരുടെ ശക്തമായ സാന്നിധ്യം വിജയിക്കുന്നതിന്റെ സൂചനയാണ്.’- പ്രധാനമന്ത്രി കുറിച്ചു.
മോദിസർക്കാർ തുടർ ഭരണം ഉറപ്പിക്കുമെന്ന തരത്തിൽ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്. 353-368 സീറ്റുകൾ വരെ എൻഡിഎ നേടും. ഇൻഡി മുന്നണി 118-133 സീറ്റുകളും മറ്റുള്ളവയ്‌ക്ക് 43-48 സീറ്റുകൾ വരെ ലഭിക്കാമെന്നുമാണ് വിവിധ എക്സിറ്റ് പോളുകളിലെ പ്രവചനം.
India has voted!
A heartfelt thank you to all those who exercised their franchise. Their active participation is the cornerstone of our democracy. Their commitment and dedication ensures that the democratic spirit thrives in our nation.
I would also like to specially…
— Narendra Modi (@narendramodi) June 1, 2024















