കാബൂൾ : അഫ്‌ഗാനിസ്‌ഥാനിൽ ബോട്ട് മറിഞ്ഞ് 20 പേർ മരിച്ചു. അഫ്‌ഗാനിസ്‌ഥാനിലെ നന്ഗർഹർ പ്രവിശ്യയിലെ നദിയിൽ ശനിയാഴ്‌ച്ച രാവിലെ 7.30 ഓടെയായിരുന്നു അപകടം . സ്ത്രീകളും കുട്ടികളും അടക്കം 25 പേരുമായി പോകുകയായിരുന്ന ജനറേറ്റർ ബോട്ട് ആയിരുന്നു മറിഞ്ഞത് .
ബോട്ടിൽ സഞ്ചരിച്ചവരിൽ അഞ്ചുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അതേസമയം അപകടത്തിൽ മരിച്ചവരിൽ അഞ്ചുവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ബാക്കിയുള്ളവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും താലിബാൻ നിയമിത ഗവർണറുടെ മീഡിയ ഓഫീസ് അറിയിച്ചു.
താലിബാൻ നേതൃത്വം നൽകുന്ന സർക്കാരിലെ ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം പ്രത്യേക വൈദ്യ സഹായസംഘവും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അപകട കാരണം അന്വേഷിച്ചു വരികയാണെന്ന് താലിബാൻ അറിയിച്ചു.















