ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന് മൂന്നാം ഊഴം പ്രഖ്യാപിച്ചുകൊണ്ട്, ബിജെപി തേരോട്ടം രാജ്യത്ത് അലയടിക്കുമെന്നാണ് എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും ഒരേ സ്വരത്തിൽ പറഞ്ഞത്. ഇതിന് പിന്നാലെ പ്രതിപക്ഷ പ്രമുഖരെല്ലാം തന്നെ മൗനത്തിലാണ്. എങ്ങനെ പിടിച്ചുനിൽക്കും എങ്ങനെ പ്രതികരിക്കുമെന്നറിയാതെ വലയുന്നതിനിടയിൽ എക്സിറ്റ് പോൾ ഫലത്തെ വെല്ലുവിളിച്ചിരിക്കുകയാണ് ആംആദ്മി നേതാവും ന്യൂഡൽഹി ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ സോമനാഥ് ഭാരതി.
മൂന്നാം തവണയും നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലേറിയാൽ താൻ മൊട്ടയടിക്കുമെന്നാണ് സേമനാഥ് ഭാരതിയുടെ പ്രഖ്യാപനം. ബിജെപിക്ക് വിജയം പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റാണെന്ന് ജൂൺ നാലിന് തെളിയിക്കപ്പെടുമെന്നും മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഡൽഹിയിലെ ഏഴ് സീറ്റുകളും ഇൻഡി സഖ്യം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
മോദിയെ ഭയന്ന് എക്‌സിറ്റ് പോളുകൾ അദ്ദേഹത്തിന് അനുകൂലമായി ഫലം പ്രവചിച്ചു എന്നൊക്കെയാണ് എഎപി നേതാവിന്റെ വാദങ്ങൾ. യാഥാർത്ഥ ഫലത്തിനായി ജൂൺ നാലാം തീയതി വരെ കാത്തിരിക്കണമെന്നും ജനങ്ങളെല്ലാം ബിജെപിക്കെതിരെയാണ് വോട്ട് ചെയ്തിരിക്കുന്നതെന്നുമാണ് അദ്ദേഹത്തിന്റെ പരാമർശം.
I will shave off my head if Mr Modi becomes PM for the third time.
Mark my word!
All exit polls will be proven wrong on 4th June and Modi ji will not become prime minister for the third time.
In Delhi, all seven seats will go to India ALLIANCE.
Fear of Mr Modi does not allow…
— Adv. Somnath Bharti: इंसानियत से बड़ा कुछ नहीं! (@attorneybharti) June 1, 2024
മുൻ കേന്ദ്രമന്ത്രിയും ബിജെപിയുടെ ശക്തരായ വനിതാ നേതാവുമായിരുന്ന സ്വഷമ സ്വരാജിന്റെ മകൾ ബാൻസുരി സ്വരാജും സോമനാഥ് ഭാരതിയുമാണ് ന്യൂഡൽഹി മണ്ഡത്തിലേറ്റുമുട്ടുന്നത്. രാഷ്‌ട്രീയത്തിലേക്കുള്ള രംഗപ്രവേശമാകും ഈ തെരഞ്ഞടുപ്പ് എന്ന ശുഭപ്രതീക്ഷയിലാണ് ബാൻസുരി. നഗരത്തിലെ ഏഴ് സീറ്റുകളിൽ അഞ്ച് മുതൽ ഏഴ് വരെ സീറ്റുകൾ നേടി ബിജെപി കരുത്ത് കാട്ടുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. 2014-ലെ തെരഞ്ഞെടുപ്പ് മുതൽ ബിജെപിയുടെ ശക്തി കേന്ദ്രമാണ് ഡൽഹി മണ്ഡലം.