ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രമായി എത്തിയ തമിഴ് ചിത്രമാണ് ഗരുഡൻ . മെയ് 31 ന് ലോകമെമ്പാടും റിലീസ് ചെയ്ത ചിത്രത്തിൽ സൂരിയാണ് നായകൻ . കൊമേഡിയനായെത്തി ആക്ഷൻ ഹീറോയായി മാറിയ സൂരിയെ തമിഴ് ജനത ഒന്നടങ്കമാണ് സ്വീകരിച്ചത് .
ഒപ്പം എം ശശികുമാറും , ഉണ്ണി മുകുന്ദനും പ്രേക്ഷക പ്രശംസയും പിടിച്ചു പറ്റി .
നിരവധി തിയേറ്ററുകൾ ഹൗസ്ഫുൾ ആയി. ആക്ഷൻ പായ്‌ക്ക് ചിത്രം വിസ്മയിപ്പിച്ചുവെന്നാണ് ആരാധകർ പറയുന്നത് . കളക്ഷനിലും കുതിക്കുന്ന ഗരുഡന്റേതായി വിറ്റ ടിക്കറ്റുകളുടെ ഇന്നലത്തെ കണക്കുകള്‍ പുറത്തുവിട്ടതാണ് ചര്‍ച്ചയാകുന്നത്.
ഗരുഡൻ ഇന്ത്യയില്‍ നിന്ന് നാല് കോടിയിലധികം നേടിയെന്നാണ് റിപ്പോര്‍ട്ട്. വെട്രിമാരന്റെ തിരക്കഥയില്‍ ഉണ്ണി മുകുന്ദനും എത്തുമ്പോള്‍ മലയാളി പ്രേക്ഷകരും വലിയ ആകാംക്ഷയിലായിരുന്നു. . ദുരൈ സെന്തില്‍ കുമാറാണ് സംവിധാനം. ആര്‍തര്‍ വില്‍സണാണ് ഛായാഗ്രാഹണം . യുവ ശങ്കര്‍ രാജയാണ് സംഗീതം.വെട്രിമാരന്റെ ഗ്രാസ് റൂട്ട് ഫിലിം കമ്പനിയും കെ. കുമാറിന്റെ ലാർക്ക് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.