ന്യൂഡൽഹി : അന്താരാഷ്‌ട്ര സെക്സ് റാക്കറ്റിലെ പ്രധാനിയായ ഉഗാണ്ടൻ പൗരനെ പിടികൂടി ഗോവ പൊലീസ് . എൻജിഒ അന്യായ് രാഹിത് സിന്ദഗിയുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് നടപടി . ഉഗാണ്ടൻ പൗരനായ കിംഗ്‌പിൻ ജോജോ നകിന്തുവിനെ അറസ്റ്റ് ചെയ്ത സംഘം രണ്ട് യുവതികളെ രക്ഷപെടുത്തി . നിർധനരും , അവിവാഹിതരുമായ അമ്മമാരാണ് റാക്കറ്റിന്റെ ടാർഗെറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.
രക്ഷപ്പെടുത്തിയ സ്ത്രീകളെ മെഴ്‌സസിലെ പ്രൊട്ടക്റ്റീവ് ഹോമിൽ പാർപ്പിച്ചിരിക്കുകയാണ്. ഉഗാണ്ടയിൽ നിന്നുള്ള സ്ത്രീകൾക്ക് ഗോവയിലെ റെസ്റ്റോറൻ്റുകളിലും കഫേകളിലും ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യയിലെത്തിച്ച ശേഷം ഭീഷണിപ്പെടുത്തി പാസ്‌പോർട്ടും വിസയും കൈക്കലാക്കുകയായാണ് സംഘം ചെയ്യുന്നത് . തുടർന്ന് ഭീഷണിപ്പെടുത്തി സെക്സ് റാക്കറ്റിലെത്തിക്കും .ജോജോ നകിന്തു ഉൾപ്പെട്ട റാക്കറ്റ്, പ്രധാനമായും ഓൺലൈനായാണ് പ്രവർത്തിച്ചിരുന്നത് .
ഇരകളിൽ ഒരാൾ എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണ് ഈ റാക്കറ്റിനെക്കുറിച്ച് പ്രാഥമിക വിവരം ലഭിച്ചത്. എംബസിയുടെ സഹായത്തോടെയായിരുന്നു പൊലീസ് റെയ്ഡ് .