ഭോപ്പാൽ : ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന വിശ്വാസത്തിൽ 100 കിലോ ലഡ്ഡുവിന് ഓർഡർ ചെയ്ത് മദ്ധ്യപ്രദേശ് കോൺഗ്രസ് . തെരഞ്ഞെടുപ്പിൽ കോൺഗ്രസ് രണ്ടക്ക മാർജിനിൽ വിജയിക്കുമെന്ന് ഉറപ്പാണെന്നാണ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ജിതേന്ദ്ര പട്വാരിയുടെ അവകാശവാദം . മദ്ധ്യപ്രദേശിൽ മത്സരിക്കുന്ന 27 സീറ്റുകളിൽ 10 സീറ്റെങ്കിലും കോൺഗ്രസിന് ലഭിക്കുമെന്നും പട്വാരി പറയുന്നു.
കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും മദ്ധ്യപ്രദേശിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസ് ഇത്തവണ വിജയപ്രതീക്ഷയിലാണ്. ഈ സാഹചര്യത്തില് ജൂൺ നാലിന് വോട്ടെണ്ണുമ്പോള് വോട്ടിംഗ് യന്ത്രങ്ങളില് ജാഗ്രത പാലിക്കണമെന്ന് പാർട്ടിക്കാരോട് ആവശ്യപ്പെട്ടതായാണ് സൂചന. ജയിച്ച ശേഷം നൽകാനാണ് പാർട്ടി വക്താവ് അവ്‌നീഷ് ബന്ദേല 100 കിലോ ലഡ്ഡു ഓർഡർ ചെയ്തത് .
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭോപ്പാലിലെത്താൻ കോൺഗ്രസ് പ്രവർത്തകർ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് സംസ്ഥാന കോൺഗ്രസ് മുഖ്യ വക്താവ് അബ്ബാസ് ഹാഫിസ് പറയുന്നത് .















