ഫത്തേഗട്ട് : പഞ്ചാബിൽ ചരക്ക് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു. പഞ്ചാബിലെ സിർഹിന്ദ് റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്‌ച്ച പുലർച്ച 3 .45 ഓടെയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ ഇരു ട്രെയിനുകളും പാളം തെറ്റുകയും ചെയ്തു.
സംഭവത്തിൽ 2 ലോക്കോപൈലറ്റുമാർക്ക് പരിക്കേറ്റു.ഉത്തർപ്രദേശ് സ്വദേശികളായ വികാസ് കുമാർ ഹിമാൻഷുകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ശ്രീ ഫത്തേഗഢ് സാഹിബ് സിവിൽ ഹോസ്പിറ്റലിലേക്കും അവിടെനിന്നു പട്യാലയിലെ രജീന്ദ്ര ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.
അപകടത്തെ തുടർന്ന് ട്രെയിനുകൾ രാജ്പുര, പട്യാല, ധുരി, വഴിയും ചില ട്രെയിനുകൾ ചണ്ഡീഗഡ് വഴിയുമാണ് കടത്തിവിടുന്നത്. സ്‌ഥലത്ത് ആവശ്യമായ എല്ലാ സഹായവും സജ്ജമാക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ അറിയിച്ചു.















