അനന്ദ് അംബാനിയുടെയും രാധിക മർച്ചൻ്റിന്റെയും വിവാഹത്തിന് മുന്നോടിയായി നടന്ന ആഘോഷങ്ങളുടെ ചിത്രങ്ങൾ വൈറൽ. ഇറ്റലിയിലെ പോർട്ടോഫിനോയിലാണ് ഇത്തവണ ആഡംബര ആഘോഷങ്ങൾ നടന്നത്. കഴിഞ്ഞ ദിവസമായിരുന്നു ആഘോഷങ്ങൾ അവസാനിച്ചത്.
ലോകത്തിലെ തന്നെ പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രം പോർട്ടോഫിനോയിൽ നടന്ന ആഘോഷത്തിൽ നിരവധി പേരാണ് പങ്കെടുത്തത്. അതിഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുറത്തുനിന്നുള്ളവർക്കോ മാദ്ധ്യമങ്ങൾക്കോ പ്രവേശനം ഉണ്ടായിരുന്നില്ല. പോർട്ടോഫിനോയിലെ നഗരവീഥികൾ പല നിറത്തിലുള്ള പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. ആഘോഷത്തിൽ നിരവധി സംഗീത പരിപാടികളും അവതരിപ്പിച്ചിരുന്നു.
8000-ത്തിലധികം അതിഥികളാണ് പ്രീ വെഡ്ഡിംഗ് പരിപാടിയിൽ പങ്കെടുത്തത്. ആഡംബര ക്രൂയിസ് കപ്പലിലായിരുന്നു മൂന്ന് ദിവസം നീണ്ടുനിന്ന ആഘോഷ പരിപാടികൾ. അഥിതികൾക്കായി ഇന്ത്യൻ, ഇറ്റാലിയൻ, ഫ്രഞ്ച് വിഭവങ്ങളായിരുന്നു ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ജൂലൈ 12- നാണ് അനന്ദ് അംബാനിയുടെയും രാധിക മെർച്ചൻ്റിന്റെയും വിവാഹം.
ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, ആലിയ ഭട്ട്, രൺബീർ കപൂർ, രൺവീർ സിംഗ്, കരീന കപൂർ, കരിഷ്മ കപൂർ, കരൺ ജോഹർ, അനന്യ പാണ്ഡേ, ജാൻവി കപൂർ, സാറാ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ, ദിഷ പടാനി എന്നിവർ പങ്കെടുത്തു.