തൃശൂർ: തോട്ടിൽ കാൽവഴുതി വീണ് ഒന്നര വയസുകാരൻ മരിച്ചു. തൃപ്രയാർ ബീച്ചിന് സമീപത്താണ് അപകടം. സീതി വളവ് സ്വദേശി ജിഹാസിന്റെ മകൻ മുഹമ്മദ് റയാനാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അപകടം നടന്നത്. വീടിന് മുന്നിലുള്ള തോട്ടിലാണ് കുഞ്ഞ് വീണത്. വീട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോട്ടയത്ത് മണിമലയാറ്റിൽ വീണ് വയോധിക മരിച്ചിരുന്നു. മൂങ്ങാനി സ്വദേശി ഓമന നാരായണനാണ് മരിച്ചത്. മൂങ്ങാനി ശാസ്താ ക്ഷേത്രത്തിന്റെ ആറാട്ടുകടവിന് സമീപമായിരുന്നു അപകടം. കാൽവഴുതി പുഴയിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേന സ്ഥലത്തെത്തിയാണ് വയോധികയുടെ മൃതദേഹം കരയ്‌ക്കെത്തിച്ചത്.















