ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ഇടക്കാല ജാമ്യ കാലാവധി അവസാനിച്ചതോടെ ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാൾ വീണ്ടും തിഹാർ ജയിലിലേക്ക്. അനുയായികൾക്കൊപ്പം ഡൽഹിയിൽ വൻ ഷോ നടത്തിയ ശേഷമായിരുന്നു കെജ് രിവാളിന്റെ മടക്കം. രാജ്ഘട്ടിൽ കുടുംബത്തോടൊപ്പം മഹാത്മാ ഗാന്ധിയ്‌ക്ക് പുഷ്പാഞ്ജലി അർപ്പിച്ച കെജ്‌രിവാൾ പാർട്ടി പ്രവർത്തകരോടൊപ്പം ഹനുമാൻ ക്ഷേത്രത്തിലും ദർശനത്തിനായി എത്തി
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യാപേക്ഷ സമർപ്പിച്ചത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ടതെങ്കിലും കെജ് രിവാൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉൾപ്പെടെ സജീവമായിരുന്നെന്നും ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്നും ഇഡിയും വാദിച്ചിരുന്നു.
കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡൽഹി കോടതി ഈ മാസം അഞ്ചിലേക്ക് മാറ്റിയിരുന്നു. ഇതോടെയാണ് ഇന്നു തന്നെ വീണ്ടും ജയിലിലേക്ക് മടങ്ങേണ്ടി വന്നത്. മാർച്ച് 21-നാണ് അരവിന്ദ് കെജ് രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.















