പനാജി: ഉഗാണ്ടൻ സ്ത്രീകളെ ലക്ഷ്യമിട്ടുളള രാജ്യാന്തര സെക്സ് റാക്കറ്റിനെ വലയിലാക്കി ഗോവ പൊലീസ്. ഇരകളായ രണ്ട് പേരെ പൊലീസ് രക്ഷപ്പെടുത്തുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഉഗാണ്ട സ്വദേശിയായ ജോജോ നകിന്തു (31) ആണ് കേസിലെ പ്രതി. ഗോവയിലെ റസ്റ്റോറൻ്റുകളിലും കഫേകളിലും ജോലി നൽകാമെന്ന വാഗ്ദാനം നൽകിയാണ് യുവതികളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.
ഉഗാണ്ടയിൽ നിന്നും ഗോവയിൽ എത്തിയതിന് പിന്നാലെ നടത്തിപ്പുകാർ യുവതികളുടെ പാസ്‌പോർട്ട് പിടിച്ചെടുക്കുകയായിരുന്നു. സംഭവത്തെ തുടർന്ന്, സംഘത്തിലെ ഒരു സ്ത്രീ എംബസിയെ ബന്ധപ്പെട്ടതിനെ തുടർന്നാണ് സെക്സ് റാക്കറ്റ് സംഘത്തെ പിടികൂടാനായത്. തുടർന്ന് എംബസിയുടെ സഹായത്തോടെ ഗോവ പൊലീസ് ഇരകളുടെ അടുക്കൽ എത്തുകയും രണ്ട് പേരെ പിടികൂടുകയുമായിരുന്നു.
രക്ഷപ്പെടുത്തിയ സ്ത്രീകളെ നോർത്ത് ഗോവയിലെ ഒരു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റ് പാർപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം വിപുലപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.