ജറുസലേം: മാലദ്വീപ് പൗരൻമാരോട് രാജ്യം വിടാൻ നിർദ്ദേശിച്ച് ഇസ്രയേൽ. ദ്വീപ് രാഷ്‌ട്രത്തിൽ ഇസ്രായേൽ പൗരന്മാർക്ക് പ്രവേശന വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി.
വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ പൗരന്മാർ മാലദ്വീപിലേക്കുള്ള യാത്ര പൂർണമായും ഒഴിവാക്കണമെന്നും ഇസ്രായേൽ ഭരണകൂടം നിർദ്ദേശിച്ചു. ഇരട്ട പൗരത്വം ഉള്ളവരും ദ്വീപ് രാജ്യത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇസ്രായേൽ അറിയിച്ചു.
പലസ്തീനോട് ഐക്യാദാർഢ്യം പ്രഖ്യാപിച്ചാണ് മാലദ്വീപിന്റെ നീക്കം. ആഭ്യന്തര സുരക്ഷാ മന്ത്രി അലി ഇഹ്ലസാനാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. പലസ്തീൻ ജനതയുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിനും ആവശ്യങ്ങൾ ചെയ്ത് നൽകുന്നതിനും പ്രത്യേക അംബാസഡറെ നിയമിക്കുമെന്നും മാലദ്വീപ് ഭരണകൂടം അറിയിച്ചു.
വിലക്കേർപ്പെടുത്തിയതോടെ ദ്വീപ് രാഷ്‌ട്രത്തിന് പ്രതിവർഷം നഷ്ടമാകുന്നത് 15,000-ത്തിലധികം വിനോദ സഞ്ചാരികളെയാണ്. ടൂറിസം മേഖലയാണ് മാലദ്വീപിന്റെ നട്ടെല്ല്. ഇന്ത്യക്ക് പിന്നാലെ ഇസ്രായേലിനെയും ഒഴിവാക്കുന്നത് തീർച്ചയായും മാലദ്വീപിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് തീർച്ച.