ദിവസങ്ങൾക്ക് മുൻപാണ് ഇന്ത്യൻ സ്വകാര്യ ബഹിരാകാശ കമ്പനിയായ അഗ്നികുൽ കോസ്മോസ് വികസിപ്പിച്ച അഗ്നിബാൻ റോക്കറ്റ് വിക്ഷേപിച്ചത് . പരീക്ഷണ വിക്ഷേപണം വിജയകരമായതിന് പിന്നാലെ ആശംസകളുമായി ഏറെ പേർ രംഗത്തെത്തി . ഇപ്പോഴിതാ മഹീന്ദ്ര ആന്‍റ് മഹീന്ദ്ര വാഹനക്കമ്പനി ഉടമ ആനന്ദ് മഹീന്ദ്രയും അഗ്നികുലിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് .
‘ അഗ്നികുൽ ലോഞ്ച് പാഡ് , ശ്രീഹരിക്കോട്ട, മെയ് 30, 2024 0715 മണിക്കൂർ IST . ഒരു റോക്കറ്റ് ഉയരുന്നത് നിങ്ങൾക്ക് കാണാം. ഇന്ത്യൻ യുവാക്കളുടെ കഴിവുകൾ ഉയർത്തിപ്പിടിക്കുന്നതും നിങ്ങൾ കാണും. അവരാണ് എന്റെ #MondayMotivation ‘- എന്നാണ് ആനന്ദ് മഹീന്ദ്രയുടെ കുറിപ്പ്.
ചെന്നൈ ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാർട്ടപ്പാണ് അഗ്‌നികുൽ കോസ്‌മോസ്. വിക്ഷേപണ വിജയത്തിന് പിന്നാലെ ഐഎസ്ആർഒയും ദൗത്യത്തെ അഭിനന്ദിച്ചു. വിക്ഷേപണത്തെ പ്രധാന നാഴികക്കല്ല് എന്നാണ് ഇസ്രോ വിശേഷിപ്പിച്ചത്. നാല് തവണ റദ്ദാക്കിയതിന് ശേഷമാണ് റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചത്.















