ന്യൂഡൽഹി : ലോക ഒന്നാം നമ്പര്‍ താരം നോര്‍വെയുടെ മാഗ്നസ് കാള്‍സന് പിന്നാലെ ലോക രണ്ടാം നമ്പര്‍ താരം അമേരിക്കയുടെ ഫാബിയോ കരുവാനയേയും വീഴ്‌ത്തിയ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്നാനന്ദയെ അഭിനന്ദിച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി.
പ്രഗ്നാനന്ദയുടെ പ്രകടനം അവിശ്വസനീയമണെന്നാണ് അദാനി സമൂഹമാദ്ധ്യമത്തിൽ കുറിച്ചത് . ‘ അവിശ്വസനീയം പ്രജ്ഞാനാനന്ദ! ക്ലാസിക്കൽ ചെസിൽ ലോക ഒന്നാം നമ്പർ മാഗ്നസ് കാൾസണിനെയും രണ്ടാം നമ്പർ ഫാബിയാനോ കരുവാനയെയും #NorwayChess-ൽ തോൽപ്പിച്ചത് ഞെട്ടിക്കുന്നതാണ്. 18 വയസിൽ തന്നെ നിങ്ങൾ ശരിക്കും റോളിലാണ് . ത്രിവർണ്ണ പതാക ഉയരത്തിൽ പറക്കുക. എല്ലാ ആശംസകളും ‘ എന്നാണ് അദാനി കുറിച്ചത് .
കരിയറില്‍ ആദ്യമായാണ് കഴിഞ്ഞ ദിവസം പ്രഗ്നാനന്ദ കാള്‍സനെ കീഴടക്കിയത്. മൂന്നാം റൗണ്ടിലായിരുന്നു വിജയം. പിന്നാലെ അഞ്ചാം റൗണ്ട് പോരാട്ടത്തിലാണ് കരുവാനയേയും വീഴ്‌ത്തിയത്.















