ലോക്സഭ തെരഞ്ഞെടുപ്പിലെ യഥാർത്ഥ വിജയി വോട്ടറാണെന്ന് ആവർത്തിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ലോകത്ത് ഏറ്റവുമധികം വോട്ട് ചെയ്ത തെരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. 642 ദശലക്ഷം (64 കോടി 20 ലക്ഷം) വോട്ടർമാരാണ് രാജ്യമൊട്ടാകെ വോട്ട് രേഖപ്പെടുത്തിയത്. ഇതോടെ ലോക റെക്കോർഡും പിറന്നു. രാജ്യത്തെ വോട്ട് ചെയ്ത എല്ലാവരെയും തെരഞ്ഞെടുപ്പ് കമ്മീഷൻ അഭിനന്ദിച്ചു.സ്ത്രീ വോട്ടർമാരുടെ പങ്കാളിത്തത്തെയിും കമ്മീഷൻ പ്രശംസിച്ചു
ജി 7 രാജ്യങ്ങളായ അമേരിക്ക, യുകെ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, കാനഡ എന്നീ രാജ്യങ്ങളിലെ ആകെ വോട്ടർമാരുടെ എണ്ണത്തിന്റെ ഒന്നര ഇരട്ടിയോളം പേരാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സഞ്ജയ് കുമാർ കൗൾ പറഞ്ഞു. യൂറേപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിലെ വോട്ടർമാരുടെ 2.5 ഇരട്ടിയോളം പേരാണ് വോട്ടർ പട്ടികയിലുണ്ടായിരുന്നത്. ഇന്ത്യയുടെ വോട്ടർമാരുടെ അസമാന്യ ശക്തി അത്രത്തോളമുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
312 ദശലക്ഷം സ്ത്രീ വോട്ടർമാരാണ് ഇത്തവണ സമ്മസതിദാനാവകാശം വിനിയോഗിച്ചത്. ഇതും ലോകത്തിലെ ഉയർന്ന നിരക്കാണ്. 2019-ലെ തെരഞ്ഞെടുപ്പ് കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വോട്ടർമാരുടെ എണ്ണത്തിൽ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഇത് ആഘോഷമനാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.
സാങ്കേതിക വിദ്യയുടെ പ്രഭാവം തെരഞ്ഞെടുപ്പിന് മുൻപ് തന്നെ രാജ്യത്ത് ഉണ്ടായിരുന്നുവെന്നും നവമാദ്ധ്യമങ്ങളുടെ സഹായത്തോടെയാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവമായ ലോക്സഭ തെരഞ്ഞെടുപ്പ് ഇത്രയധികം വിജയമാക്കാൻ സാധിച്ചത്. രാജ്യമൊട്ടാകെ ഫേസ്ബുക്ക്, എക്സ്, ഇൻസ്റ്റഗ്രാം തുടങ്ങിയവയിലൂടെ വോട്ട് രേഖപ്പെടുത്താൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സാധിച്ചു.
ഫോൺ സന്ദേശമായും അറിയിപ്പായും ഗൂഗിൾ ഡൂഡിലായും വോട്ട് രേഖപ്പെടുത്തേണ്ടത് ഓർമപ്പെടുത്തി. ഐപിഎൽ മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങൾ, 16,000-ത്തലധികം പെട്രോൾ പമ്പുകൾ, വിമാനത്താവളങ്ങൾ, പോസ്റ്റോഫീസുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലും വോട്ട് രേഖപ്പെടുത്തുന്നത് സംബന്ധിച്ച സന്ദേശം പ്രദർശിപ്പിച്ചു. ജനങ്ങളെ പോളിംഗ് ബൂത്തിലെത്തിക്കാൻ ഈ സന്ദേശങ്ങൾക്ക് സാധിച്ചതിന്റെ തെളിവാണ് റെക്കോർഡ്.















