ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങൾ തന്നെ എൻ ഡി എയ്‌ക്ക് അനുകൂലം . ഗാന്ധിനഗറിൽ നിർണായക പോരാട്ടമാണ് നടക്കുന്നത് . അമിത് ഷായാണ് ഗാന്ധിനഗറിൽ മുന്നിട്ട് നിൽക്കുന്നത് .
2019 ലെ തിരഞ്ഞെടുപ്പിൽ 69.67% 894,624 വോട്ടുകൾ നേടിയാണ് അമിത് ഷാ വിജയിച്ചത്. ഈ വർഷം ബിഎസ്പിയിൽ നിന്ന് മുഹമ്മദനിഷ് ദേശായിയും കോൺഗ്രസിൽ നിന്ന് സോണാൽ രമൺഭായ് പട്ടേലുമാണ് അമിത് ഷായ്‌ക്കെതിരായി മത്സരിക്കുന്നത്.
1998 മുതൽ 2014 വരെ തുടർച്ചയായ വിജയങ്ങൾ നൽകി ബിജെപിയ്‌ക്കൊപ്പം നിന്ന മണ്ഡലമാണ് ഗാന്ധിനഗർ.















