ന്യൂഡൽഹി: പോസ്റ്റൽ വോട്ടുകൾ എണ്ണി തീരും മുൻപേ എൻഡിഎയുടെ ലീഡ് നില കേവല ഭൂരിപക്ഷം കടന്നു. ഒടുവിലെ റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ 302 സീറ്റുകളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്. ആദ്യ ഘട്ട ഫല സൂചനകൾ പുറത്തുവരുമ്പോൾ പോസ്റ്റൽ വോട്ടുകളിൽ വ്യക്തമായി ആധിപത്യം പുലർത്താൻ എൻഡിഎയ്‌ക്ക് സാധിച്ചു. പ്രമുഖ സ്ഥാനാർത്ഥികളെല്ലാം ലീഡ് ചെയ്യുന്നുണ്ട്. 150 ഓളം സീറ്റുകളിലാണ് ഇൻഡി സഖ്യം ലീഡ് ചെയ്യുന്നത്. മറ്റുള്ള ക്ഷികൾ 30 സീറ്റുകളിലും.