ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ആദ്യഘട്ടം ഏതാണ്ട് പൂർത്തിയാകുമ്പോൾ സെലിബ്രറ്റി സ്ഥാനാർത്ഥികളിൽ ഭൂരിഭാഗം പേരും വ്യക്തമായ ലീഡുമായി ജയത്തിലേക്ക് കുതിക്കുന്നു. എൻഡിഎ സ്ഥാനാർത്ഥികളായ സുരേഷ് ഗോപി, കങ്കണ റണൗട്ട് , ഹേമ മാലിനി, അരുൺ ഗോവിൽ എന്നിവരാണ് ആദ്യഘട്ടം പൂർത്തിയാകുമ്പോൾ വ്യക്തമായ ലീഡുമായി കുതിക്കുന്നത്.
സുരേഷ് ഗോപിയുടെ തൃശൂരിലെ ലീഡ് നില 22,000 വോട്ടുകൾ പിന്നിട്ടു. വലിയ മുന്നേറ്റമാണ് സൂപ്പർ താരം തൃശൂർ മണ്ഡലത്തിൽ നടത്തുന്നത്. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ ജനവിധി തേടുന്ന ദേശീയ പുരസ്കാര ജേതാവ് കങ്കണ റണാവത്ത് വ്യക്തമായ ഭൂരിപക്ഷത്തിൽ മുന്നിലാണ്. 23,000 വോട്ടിന്റെ ലീഡാണ് കങ്കണ നേടുന്നത്. 1.55 ലക്ഷം വോട്ടുകളാണ് ഇതുവരെ കങ്കണ സ്വന്തമാക്കിയത്.
അതേസമയം യുപിയിലെ മഥുര മണ്ഡലത്തിൽ ഹേമമാലിനിയുടെ ലീഡ് നില 65,000 കടന്നു. രണ്ടാം വട്ടമാണ് ഹേമമാലിന് ഇവിടെ ജനവിധി തേടുന്നത്. മീററ്റിൽ ജനമനസുകളിൽ രാമനായി തിളങ്ങിയ അരുൺ ഗോവിലും ശക്തമായി മുന്നേറുന്ന കാഴ്ചയാണുള്ളത്. വോട്ടെണ്ണൽ തുടങ്ങി രണ്ടു മണിക്കൂറിലേറെ പിന്നിടുമ്പോൾ ലീഡ് നില 21,000 പിന്നിട്ടു.















